വലിയ സിനിമകളാണ് ഇന്‍ഡസ്ട്രിക്ക് എപ്പോഴും നല്ലതെന്ന് സംവിധായകന്‍ അഭിലാഷ് ജോഷി. പ്രേക്ഷകര്‍ സ്വാഗതം ചെയ്താല്‍ മാത്രമേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരികയൊള്ളുവെന്നും ഒ.ടി.ടിപ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിലാഷ് ജോഷി പറഞ്ഞു.
‘വലിയ സിനിമകള്‍ ഉണ്ടാകുന്നതിനും സിനിമ വ്യവസായം വളരുന്നതിനും പ്രേക്ഷകരുടെ പിന്തുണ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു. വലിയ സിനിമകളാണ് ഇന്‍ഡസ്ട്രിക്ക് എപ്പോഴും നല്ലത്. എന്റെ കാര്യത്തില്‍, ഞാന്‍ അത്തരമൊരു റിസ്‌ക് എടുത്തു.
പക്ഷേ, വീണ്ടും ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് മടിയാണ്. ‘ഞാന്‍ ഇനി ഒരു വലിയ സിനിമ ചെയ്യണോ? വളരെ സിമ്പിളായ ഒരു സിനിമ കൊച്ചിയില്‍ സെറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ലേ?’- എന്നൊക്കെയാണ് എന്റെ ചില ചിന്തകള്‍,’ അഭിലാഷ് ജോഷി പറഞ്ഞു.
വലിയ പ്രോജക്റ്റ് ചെയ്യുമ്പോള്‍ ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുമെന്നും അങ്ങനെയുള്ള സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതാകുമ്പോള്‍ അതിനെ പ്രേക്ഷകര്‍ കീറിമുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മള്‍ സ്വാഗതം ചെയ്താല്‍ മാത്രമേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരൂ. നിങ്ങള്‍ ഒരു വലിയ പ്രോജക്റ്റ് ചെയ്യുമ്പോള്‍, ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
സിനിമ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ പോയാല്‍ അവര്‍ സിനിമയെ കീറിമുറിക്കും. അങ്ങനെ വരുമ്പോള്‍ വലിയ സിനിമ ചെയ്യുന്നതിനെക്കുറിച്ച് പുതുമുഖ സംവിധായകര്‍ രണ്ടുതവണ ആലോചിക്കും,’ അഭിലാഷ് ജോഷി പറഞ്ഞു.
അതേസമയം, ദുല്‍ഖറിനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘കിങ് ഓഫ് കൊത്ത’ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണിപ്പോള്‍. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിച്ചത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
Content Highlight: Director Abhilash Joshy says that big films are always good for the industry