തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനുമായ അജയന്‍ (66) അന്തരിച്ചു. നീണ്ട നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നരയോടെ അന്ത്യം സംഭവിച്ചു.
എം.ടിയുടെ തിരക്കഥയില്‍ പെരുന്തച്ചന്‍ ആണ് സംവിധാനം ചെയ്ത എക സിനിമ. ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും അജയന്‍ നേടി. തോപ്പില്‍ ഭാസിയുടെ “ഒളിവിലെ ഓര്‍മകള്‍” ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
Also Read മുണ്ടുടുത്ത് 2255 കാറില്‍ വന്നിറങ്ങി പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം സിനിമാ മേഖലയിലെത്തിയ അജയന്‍ ഭരതന്റെയും പത്മരാജന്റെയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു.
പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സര്‍വ്വകലാശാല എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും അജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. സുഷമ. മക്കള്‍: പാര്‍വതി (യുഎസ്എ), പ്രഫ. ലക്ഷ്മി (കണ്ണൂര്‍). മരുമക്കള്‍: ബിജിത്ത് (യുഎസ്എ), ഹരി (എന്‍ജിനീയര്‍, കണ്ണൂര്‍)