ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷും എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്‍ സെക്രട്ടറി ദിപ്‌സിത ജോയിയും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.
ദിപ്‌സിത ജോയി ബല്ലിയില്‍ നിന്നും ഐഷേ ഘോഷ് ജമൂരിയയില്‍ നിന്നും മത്സരിക്കുമെന്നാണ് വിവരം.
അതേസമയം, പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയ്ക്കെതിരെ സി.പി.ഐ.എമ്മിലെ മീനാക്ഷി മുഖര്‍ജി മത്സരിക്കും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ബംഗാള്‍ സംസ്ഥാന അധ്യക്ഷയാണ് മീനാക്ഷി.
ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവാണ് മീനാക്ഷിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ സഖ്യകക്ഷിയായ ഐ.എസ്.എഫിന് സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായിരുന്നു.
എന്നാല്‍ മമത നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലം സി.പി.ഐ.എം ഏറ്റെടുക്കുകയായിരുന്നു. ഇതിന് മുന്‍പെല്ലാം കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്.