[]ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ -ജോഷ്‌ന ചിന്നപ്പ ടീം സ്വര്‍ണം നേടി.ഗെയിംസില്‍ ഇന്ത്യ കരസ്ഥമാക്കുന്ന പതിനാലാം സ്വര്‍ണമാണിത്. ഇതോടെ ഗ്ലാസ് ഗോയില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളിയായി ദീപിക പളളിക്കല്‍. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ മെഡല്‍ എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്ന് ഒരു വെള്ളികൂടി നേടി. വനിതകളുടെ ലൈറ്റ് വെയ്റ്റ് ബോക്‌സിംഗില്‍ എല്‍. ദേവിയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഷെല്ലി വാട്‌സനയായിരുന്നു എതിരാളി.
പുരുഷന്‍മാരുടെ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ എത്തി. സെമിയില്‍ ന്യൂസിലന്റിനെ 32ന് തോല്‍പ്പിച്ചു. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതകളുടെ പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ എസ് ഖട്ടൂന്‍ വെങ്കലം നേടി.
ബാറ്റ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പി കശ്യപും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട -അശ്വിനി പൊന്നപ്പ സഖ്യവും ഫൈനലിലെത്തി. അതേസമയം വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ ഗുരുസായ് ദത്തും സെമി ഫൈനലില്‍ പരാജയപ്പെട്ടു.
14 സ്വര്‍ണ്ണമുള്‍പ്പെടെ 52 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.