| Sunday, 12th August 2018, 10:10 pm

കോഴിക്കോട് വീണ്ടും ഡിഫ്തീരിയ: രോഗം ബാധിച്ചത് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്ത കുട്ടിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടിയ്ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

പയ്യാനക്കല്‍ കപ്പക്കല്‍ മേഖലയിലുള്ള ഒന്‍പത് വയസുള്ള ആണ്‍കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി ഇപ്പൊള്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചര്‍മ്മത്തെ ബാധിക്കുന്ന ഡിഫ്തീരിയ കുത്തിവെയ്പ്പ് കൊണ്ട് മാത്രമേ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു.

പനി,ശരീരവേദന, തൊണ്ടയിലെ ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്നും ഡിഫ്തീരിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിന്നു. പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് അന്നും രോഗബാധ സ്ഥിരീകരിച്ചത്.

Updating

We use cookies to give you the best possible experience. Learn more