മലപ്പുറം: മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയയെന്ന് സംശയിക്കുന്ന എട്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണമുള്‍പ്പെടെ 25 ആയി. കോഴിക്കോട് ജില്ലയിലും മുന്ന് പേര്‍ക്ക് ഡിഫ്തീരിയ ല്ഖഥിരീകരിച്ചു. കുന്നന്ദമംഗലം മാവൂര്‍,ഒളവണ്ണ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വായിലും തൊണ്ടയിലും വെളുത്ത വ്രണങ്ങള്‍, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, പനി, വിറയല്‍,കഴുത്തില്‍ കലകള്‍, ശരീരത്തിന് നീലനിറം, തലവേദന, ശരീരവേദന എന്നിവയാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍. ഇതുകൂടാതെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഉയര്‍ന്ന ഹൃദയമിടിപ്പ്, വിയര്‍ക്കല്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്.
രോഗി തുമ്മുമ്പോഴും മറ്റും വായിലൂടെയാണ് രോഗം പകരുന്നത്. കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് ഡിഫ്തീരിയയ്ക്ക് കാരണമാകുന്നത്. മുതിര്‍ന്നവരില്‍ രോഗം വരാതിരിക്കാന്‍ ടി.ഡി(ടെറ്റനസ് ഡിഫ്തീരിയ) വാക്‌സിനാണ് എടുക്കേണ്ടത്.
അതേസമയം മലപ്പുറത്ത് രണ്ട് മാസത്തിനകം പരമാധവി പേര്‍ക്ക് പ്രതിരോധികുത്തിവെപ്പ് നല്‍കാന്‍ ആരോഗ്യവകുപ്പ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതുവരെ കുത്തിവെപ്പെടുക്കാത്തവരെ കണ്ടെത്തി ജൂലൈ 15 നകം വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.