മലപ്പുറത്ത് വീണ്ടും ഡിഫ്ത്തീരിയ; ഒരു കുട്ടിക്കുകൂടി രോഗം സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2017, 9:13 pm
മഞ്ചേരി: മലപ്പുറത്ത് ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. കാവന്നൂര്‍ സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തില്‍ ഡിഫ്തീരിയ മരണങ്ങള്‍ എറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ജില്ല കൂടിയാണ് മലപ്പുറം. ഡിഫ്തീരിയ വാക്‌സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എറ്റവുമധികം നടന്നതും മലപ്പുറത്താണ.്
മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം മാത്രം 216 പേര്‍ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടിയിരുന്നു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്ത് വര്‍ഷത്തിനിടെ 341 പേര്‍ക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോള്‍ പതിനൊന്ന് ജീവനുകള്‍ മരണത്തിന് കീഴടങ്ങി.
ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാര്‍ന്നു തിന്നാന്‍ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസില്‍ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്.