കോഴിക്കോട്: മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം സ്വദേശിയായ 12 വയസുകാരനും കണ്ണൂര്‍ മണത്തന സ്വദേശിനിയായ 14 വയസുകാരിയുമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയില്‍ കഴിയുന്ന 14 വയസുകാരിയുടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനത്തെയാണ് ബാധിച്ചിരിക്കുന്നത്. വെന്റിലേറ്ററിലാണ് കുട്ടിയിപ്പോള്‍. ഈ കുട്ടിയുടെ രക്തത്തിലാണ് ഡിഫ്തീരിയ കണ്ടെത്തിയിരിക്കുന്നത്. സാധാരണ തൊണ്ടയിലെ പാടയിലാണ് ഇത് കാണാറുള്ളത്.
ജീവന്‍ രക്ഷാ മരുന്നതായ ആന്റി ഡിഫ്തീരിയ സിറം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ലഭ്യമല്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ നിന്നും മരുന്നെത്തിക്കുകയായിരുന്നു.
മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം മാത്രം 216 പേര്‍ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടിയിരുന്നു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്ത് വര്‍ഷത്തിനിടെ 341 പേര്‍ക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോള്‍ പതിനൊന്ന് ജീവനുകള്‍ മരണത്തിന് കീഴടങ്ങി.