നാട്ടിലെ റോഡിന്റെ ശോചനീയാവസ്ഥ കൊണ്ടാണ് ദീപയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സമ്മാനിച്ച ആഡംബര കാര്‍ തിരിച്ചേ
ല്‍പ്പിക്കേണ്ടി വന്നത്
ത്രിപുര: റിയോ ഒളിമ്പിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ദീപ കര്‍മ്മാക്കര്‍ തനിക്കു സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാര്‍ തിരിച്ചേല്‍പ്പിച്ചു. കാര്‍ തിരിച്ചു നല്‍കിയ താരം മറ്റൊരു പുതിയ കാര്‍ സ്വന്തമാക്കുകയും ചെയ്തു. ഹ്യൂണ്ടായിയുടെ എലാന്‍ട്രയാണ് താരത്തിന്റെ പുതിയ വാഹനം.
Also read
തന്റെ നാട്ടിലെ റോഡിന്റെ ശോചനീയാവസ്ഥ കൊണ്ടാണ് ദീപയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സമ്മാനിച്ച ആഡംബര കാര്‍ തിരിച്ചേ
ല്‍പ്പിക്കേണ്ടി വന്നത്. മാത്രമല്ല ബി.എം.ഡബ്ല്യൂ പോലുള്ള ആഡംബര വാഹനങ്ങളുടെ സര്‍വ്വീസ് സെന്ററുകളും തന്റെ നാട്ടില്‍ ഇല്ലാത്തത് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചു.
” ത്രിപുരയില്‍ ബി.എം.ഡബ്ല്യൂ പോലുള്ള വാഹനങ്ങളുടെ സര്‍വ്വീസ്സ് സെന്ററുകളില്ല. കാറിനു വല്ല തകരാറും വന്നാല്‍ ഞാന്‍ എങ്ങനെ അത് പരിഹരിക്കും.? മാത്രമല്ല ഇതുപോലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുന്ന തരത്തിലുള്ള റോഡുകള്‍ അഗര്‍ത്തല പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലില്ല.എന്റെ കോച്ച് ചാമുണ്ഡേശ്വര്‍നാഥ് സാറുമായി ഞാന്‍ ഈ കാര്യങ്ങള്‍ ആലോചിച്ചു. ബി.എം.ഡബ്ല്യൂയ്ക്കു തുല്ല്യമായ പണം ബാങ്കില്‍ നിക്ഷേപിക്കാം എന്നത് സാറും അംഗീകരിക്കുകയായിരുന്നു.” ദീപ പറയുന്നു.
25ലക്ഷം വില വരുന്ന വാഹനമാണ് ദീപ പുതുതായ് വാങ്ങിയിട്ടുള്ള എലാന്‍ട്ര. റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്കില്‍ ഫൈനല്‍ റൗണ്ടിലായിരുന്നു ദീപയ്ക്ക് മെഡല്‍ നഷ്ടമായത്. ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഗുഡ്‌വില്‍ അംബാസിഡറായിരുന്ന സച്ചിന്‍ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ പി.വി സിന്ധു, സാക്ഷി മാലിക്ക് ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപീചന്ദ്, ദീപ കര്‍മ്മാക്കര്‍ എന്നിവര്‍ക്കായിരുന്നു ബി.എം.ഡബ്ല്യൂ സമ്മാനിച്ചത്.