| Monday, 18th April 2016, 12:12 pm

ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമായി ദിപ കര്‍മാകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡി ജനീറോ: ഇന്ത്യയില്‍ നിന്നും ആദ്യമായി ജിംനാസ്റ്റിക്കില്‍ ഒളിംപിക്‌സ് യോഗ്യത നേടി ചരിത്രം രചിച്ചിരിക്കുകയാണ് ദിപ കര്‍മാകര്‍ എന്ന ത്രിപുര പെണ്‍കുട്ടി.

യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റുകള്‍ നേടിയാണ് ഈ 22കാരി ആഗസ്റ്റില്‍ ബ്രസീസില്‍ നടക്കുന്ന റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്. വ്യക്തിഗത വിഭാഗത്തില്‍ റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന 79-ാമത്തെ ജിംനാസ്റ്റിക് താരമാണ് ദിപ.

2011ലെ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ദിപാ 5 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. 3 വര്‍ഷത്തിനു ശേഷം നടന്ന ഗ്ലാസ്‌ഗോവിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതിലൂടെ ഗെയിംസില്‍ ജിംനാസ്റ്റിക്കില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ദിപ.

We use cookies to give you the best possible experience. Learn more