| Sunday, 6th April 2025, 10:06 am

പുതുമുഖങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം കൊടുക്കുന്നത് ആ മഹാനടൻ: നടൻ ഡിനു ഡെന്നിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്നിട്ടും, ഒറ്റ നാണയം, പ്രണയമണിത്തൂവൽ എന്ന ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ഡിനു ഡെന്നിസ്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനു ഡെന്നിസ്. മമ്മൂട്ടിയുടെ നായകനായ ബസൂക്കയുടെ ഡയറക്ടർ ഡീനോ ഡെന്നിസിൻ്റ സഹോദരനും കൂടിയാണ് ഇദ്ദേഹം. ബസൂക്കയിൽ ഡിനു അഭിനയിച്ചിട്ടുമുണ്ട്.

ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ഡിനു ഡെന്നിസ്.

മമ്മൂട്ടി അപ്ഡേറ്റഡ് ആയിട്ടുള്ള നടനാണെന്നും പുതിയ ആൾക്കാർക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ അവസരം കൊടുക്കുന്ന നടൻ കൂടിയാണ് അദ്ദേഹമെന്നും ഡിനു ഡെന്നിസ് പറയുന്നു.

പുതുമയുള്ള സബ്ജെക്ടുകൾ കേട്ടുകഴിഞ്ഞാൽ മമ്മൂട്ടിക്ക് പെട്ടെന്ന് ക്ലിക്ക് ആകുമെന്നും ഈ സബ്ജെക്ടിന് ഒരു ഫ്രഷ്നസ് ഉണ്ടെന്നും ഡിനു പറഞ്ഞു. ബസൂക്കയുടെ സംവിധായകൻ ഡീനോയ്ക്ക് അത്രത്തോളം കോൺഫിഡൻ്റ് ഉണ്ടായിരുന്നെന്നും മമ്മൂട്ടി ചോദിച്ച എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞതുവെന്നും ഡിനു പറയുന്നു.

കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ മമ്മൂട്ടിക്കത് ഇഷ്ടപ്പെട്ടുവെന്നും ഡിനു കൂട്ടിച്ചേർത്തു. വൺ ടു ടോക്സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഡിനു ഡെന്നിസ്.

‘മമ്മൂക്ക കൂടുതലും അപ്ഡേറ്റഡ് ആയിട്ടുള്ള ഒരാളാണല്ലോ? അതുപോലെ പുതിയ ആളുകൾക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ അവസരം കൊടുത്തിരിക്കുന്ന ഒരു നടൻ മമ്മൂക്ക തന്നെയാണ്. മമ്മൂക്കയ്ക്ക് പുതുമയുള്ള കുറെ സബ്ജെക്ടുകൾ കേട്ടുകഴിഞ്ഞാൽ പുള്ളിക്കത് പെട്ടെന്ന് ക്ലിക്ക് ആകും.

ഒരു ഫ്രഷ്നസ് ഉണ്ട് ഈയൊരു സബ്ജെക്ടിന്. അപ്പോൾ അതാണ് പുള്ളിക്ക് ഏറ്റവും ക്യാച്ചിങ് ആയത്. പിന്നെ ഡീനോ ഇത് മനസിൽ കൊണ്ടുനടക്കുന്ന സബ്ജെക്ട് ആണ്. അപ്പോൾ അവൻ പറയുമ്പോൾ അത്രത്തോളം കോൺഫിഡൻ്റ് വേറെ ആർക്കും ഉണ്ടാവില്ല.

അവൻ തന്നെ ഡയറക്ട് ചെയ്യണമെന്ന് മമ്മൂക്ക പറയാൻ തന്നെ കാരണം അവൻ്റെ ആ സബ്ജെക്ടിനോടുള്ള കോൺഫിഡൻസും മമ്മൂക്ക ചോദിച്ച എല്ലാ ചോദ്യത്തിനും അവൻ ഉത്തരം കൊടുത്തതുകൊണ്ടുമാണ്. കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു സബ്ജെക്ട്,’ ഡിനു ഡെന്നിസ് പറയുന്നു.

Content Highlight: Dino Dennis talking about Bazooka Movie

We use cookies to give you the best possible experience. Learn more