എറണാകുളം: പ്രാര്‍ത്ഥനയും പ്രഭാഷണങ്ങളുമായി ഡിങ്കമത വിശ്വാസികളുടെ ആദ്യ ജില്ലാതല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബാലമംഗളത്തിലെ ഡിങ്കന്‍ എന്ന കഥാപാത്രത്തെ ആരാധിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഡിങ്കമതത്തിന്റെ കീഴില്‍ എറണാകുളത്ത് ഒത്തുചേര്‍ന്നത്.
മറ്റുമതങ്ങളെ പോലെതന്നെ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനാ ഗാനങ്ങളും വിശ്വാസങ്ങളും വികാരങ്ങളുമെല്ലാം ഡിങ്കോയിസ്റ്റുകള്‍ക്കുണ്ട്. ഞായറാഴ്ച്ച ചേര്‍ന്ന കണ്‍വെന്‍ഷനിലും മറ്റുമതങ്ങളെ പോലെ പ്രാര്‍ത്ഥനയും രോഗ ശാന്തി ശുശ്രൂഷയുമെല്ലാം അരങ്ങേറി.
ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് ഡിങ്കോയിസ മതം സ്ഥാപിച്ചിരിക്കുന്നത്. മറ്റ് യഥാസ്ഥിതിക മതങ്ങളുടെ സ്വഭാവമല്ല ഡിങ്കോയിസത്തിന്റേത്. മതത്തിന്റേയും മതവിശ്വാസങ്ങളുടേയും പേരിലുണ്ടാകുന്ന അരക്ഷിതാവസ്ഥകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് മതങ്ങളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്ന സാമൂഹിക പ്രസ്ഥാനമായാണ് ഡിങ്കോയിസം രൂപപ്പെട്ടിരിക്കുന്നത്.