പരമ്പരാഗത മതങ്ങളുടെ പൊള്ളത്തരങ്ങളെ പരിഹസകിച്ചുകൊണ്ടു ജന്മം കൊണ്ട ഡിങ്കമതം പിളര്‍ന്നു. പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമതവിശ്വാസികളുടെ ആത്മീയ ആചാര്യന്മാരില്‍ ഒരാളും ആയ സമൂഹ ത്രികോണാധ്യായ ആണ് ഡിങ്കമതം പിളര്‍ന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. “എന്നെ ഡിങ്കോയിസത്തില്‍ നിന്നും പുറത്താക്കി” എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
Don”t Miss: മിശ്രവിവാഹം ബാങ്കിനു പേരുദോഷമുണ്ടാക്കിയെന്ന് പറഞ്ഞ് ദമ്പതികളായ ജീവനക്കാരെ പിരിച്ചുവിട്ടു
ഡിങ്കോയിസം (മാ) എന്ന പേരില്‍ പുതിയ മതം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയമതം നാളെ നിലവില്‍ വരുമെന്നും സമൂഹ ത്രികോണാധ്യായ അറിയിച്ചു.
ഹോമിയോപ്പതി ശാസ്ത്രീയമാണോ അല്ലയോ എന്നതു സംബന്ധിച്ച തര്‍ക്കമാണ് ഡിങ്കമതത്തിന്റെ പിളര്‍പ്പിലേക്ക് നയിച്ചതെന്നാണ് സൂചന.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എന്നെ ഡിങ്കോയിസത്തില്‍ നിന്നും പുറത്താക്കി…!!!
മറ്റ് ഏതെങ്കിലും ഇസം ഉണ്ടാക്കിയാല്‍ മതി, ഞങ്ങളുടെ ഡിങ്കനെ തൊട്ടു കളിക്കണ്ട എന്ന് ഇണ്ടാസും കിട്ടി.
അപ്പോള്‍ എനിക്ക് തോന്നി, അവര്‍ പറയുന്നത് ശരിയാണല്ലോ, …എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ മുഴുവന്‍ അവരും സമ്മതിക്കണം എന്ന് ഞാന്‍ പറയാന്‍ പാടില്ലല്ലോ, എന്റെ “തോന്ന്യവാസത്തിന്” വേറെ മതം ആയിക്കൂടെ?
അങ്ങനെയാണ് ലോകത്തിലെ ഏറ്റവും പുരാതന മതമായ ഡിങ്കമതം പിളരുന്നത്.
ഡിങ്കോയിസം (മാ) എന്നതാണ് പുതിയ മതം
മാനവികതയില്‍ (Humanism) അടിസ്ഥാനം ആക്കിയുള്ള പുതിയ മതത്തില്‍ തല്‍ക്കാലം ഞാന്‍ മാത്രമേ ഉള്ളൂ, അത് നല്ലതാ ഇനി ആരും ഇതില്‍ നിന്ന് പിരിഞ്ഞു പോവില്ലല്ലോ…!!!
നാളെ രാവിലെ പുതിയ മതം നിലവില്‍ വരും…
ഡിങ്ക ഡിങ്ക…!!!