ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിക്കുന്നുണ്ട്.
സിനിമയില്‍ നടന്‍ നിഷാന്‍ ഒരു ഫോറസ്റ്റ് ഓഫീസറായി എത്തുന്നുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോയാണ് ആസിഫ് – നിഷാന്‍ കൂട്ടുകെട്ട്. ഇപ്പോള്‍ എന്തുകൊണ്ടാണ് കിഷ്‌ക്കിന്ധാ കാണ്ഡത്തിലേക്ക് നിഷാനെ കാസ്റ്റ് ചെയ്തതെന്ന് പറയുകയാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍.
‘സിനിമയില്‍ ആ കഥാപാത്രത്തിലേക്ക് ഒരു ഫ്രഷ് കാസ്റ്റിങ് വേണമെന്നുള്ള ഒരു അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. നിഷാന്റെ റേഞ്ചിലുള്ള കുറേ ആക്ടേഴ്സ് നമുക്കുണ്ട്. നിഷാനെ കൊണ്ടുവന്നത് കൊണ്ടാണ് ആ കഥാപാത്രത്തെ കുറിച്ച് ചോദ്യങ്ങള്‍ വരുന്നത്.
ഫ്രഷ് ഫീല് വരുന്ന കുറേ ആളുകളെ നമ്മള്‍ നോക്കിയിരുന്നു. അവസാനമാണ് നിഷാനില്‍ എത്തുന്നത്. ആസിഫ് – നിഷാന്‍ കോമ്പോ നമ്മള്‍ക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്. ഒരു ഫ്രഷ്നസുള്ള കോമ്പോ തന്നെയാണ് ഇത്.
അപ്പോള്‍ ഒരുപാട് കാലത്തിന് ശേഷം നിഷാനെ കൊണ്ടുവന്നാല്‍ അതിന് ഒരു ഇമ്പോര്‍ട്ടന്‍സ് കിട്ടുമെന്ന് തോന്നി. പ്രതീക്ഷിച്ചത് പോലെ തന്നെ ആ കഥാപാത്രത്തിന് ഒരു ഫ്രഷ്നെസ് തോന്നുകയും ചെയ്തു. പോസിറ്റീവ് വൈബ് അല്ലെങ്കില്‍ പോസിറ്റീവ് ഫെയ്സ് തോന്നിക്കുന്ന ഒരാളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്.
കാരണം ടിപ്പിക്കലി ഇങ്ങനെയുള്ള പടങ്ങളില്‍ സിനിമയുടെ പാതിയിലോ അവസാനമോ ആയിട്ട് ഇന്‍വസ്റ്റിഗേഷന്‍ പരിപാടികള്‍ക്കായിട്ട് ഒരു ബ്യൂറോക്രാറ്റിക് ഓഫീസര്‍ വരും. അത് ചിലപ്പോള്‍ പൊലീസാകും. എന്നാല്‍ നമ്മളുടെ സിനിമയില്‍ അത് ഒരു ഫോറസ്റ്റ് ഓഫീസറാണ്.
അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് എപ്പോളും ഒരു വില്ലനിസം തോന്നിപ്പിക്കുന്നതോ റൂഡായിട്ടുള്ളതോ ആയ ആര്‍ട്ടിസ്റ്റുകളാകും വരിക. ആ സ്റ്റീരിയോ ടൈപ്പ് ഒന്ന് പൊട്ടിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അങ്ങനെയാണ് നിഷാനിലേക്ക് എത്തുന്നത്,’ ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.
Content Highlight: Dinjith Ayyathan Talks About Nishan’s Character In KishKindha Kaandam Movie