‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ ഈ സിനിമയില്‍ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്.
ആസിഫ് അലിയോടൊപ്പം അപര്‍ണയെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍. അപര്‍ണ ഈ സിനിമയിലേക്കുള്ള ഫസ്റ്റ് ചോയ്‌സ് ആയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
അപര്‍ണ കുറച്ച് വെയിറ്റ് കൂടിയിട്ടുള്ള സമയമായിരുന്നെന്നും അത് സിനിമക്ക് വളരെ പ്ലസ് പോയിന്റായി മാറിയെന്നും ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അപര്‍ണ ഈ സിനിമയിലേക്കുള്ള ഫസ്റ്റ് ചോയ്‌സ് ആയിരുന്നില്ല. ഞങ്ങള്‍ക്ക് മുന്നില്‍ ആസിക്ക് നല്ല കോമ്പോ ആരാണെന്ന ചോദ്യം വരികയായിരുന്നു. നായികയെ തീര്‍ച്ചയായും കുറച്ച് മെച്ചുവേര്‍ഡായി തോന്നണമായിരുന്നു. വലിയ പ്ലാസ്റ്റിക് ഇമേജുള്ള ആരെയും വേണ്ടെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു.
അപ്പോഴാണ് അപര്‍ണയിലേക്ക് ലാന്‍ഡ് ആകുന്നത്. അപര്‍ണ നന്നായിരിക്കുമെന്നും തോന്നി. ആ കോമ്പോ പല സിനിമകളിലുമായി വരികയും ഹിറ്റടിക്കുകയും ചെയ്തിരുന്നു. ആ സമയത്താണെങ്കില്‍ അപര്‍ണ കുറച്ച് വെയിറ്റ് കൂടിയിരുന്നു.
അത് നമുടെ സിനിമക്ക് വളരെ പ്ലസ് പോയിന്റായി മാറി. ഒന്നാമത്തെ കാര്യം, നമ്മുടെ പടത്തില്‍ അപര്‍ണയെ കാണുമ്പോള്‍ മുപ്പതുകളുടെ അവസാനത്തില്‍ നില്‍ക്കുന്ന ഒരു സ്ത്രിയെ പോലെ തോന്നു. നമുക്ക് കറക്റ്റായി അപര്‍ണയിലൂടെ ആ കഥാപാത്രത്തെ കാണിക്കാന്‍ പറ്റി എന്നതായിരുന്നു കാര്യം.
അന്ന് അപര്‍ണയെ നമ്മുടെ സിനിമയില്‍ നായികയായി തീരുമാനിച്ചതോടെ അവളോട് പോയി കഥ പറഞ്ഞു. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അപര്‍ണ ഒരുപാട് എക്‌സൈറ്റഡാവുകയും ചെയ്തു. അങ്ങനെയാണ് അപര്‍ണ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ഭാഗമാകുന്നത്,’ ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.
Content Highlight: Dinjith Ayyathan Talks About Aparna Balamurali And Kishkindha Kaandam Movie