1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. ഒപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. ഒപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മോഹന്‍ലാല്‍ ഭാവിയില്‍ ഇത്ര സംഭവമായി മാറുമെന്ന് പണ്ട് തനിക്ക് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് ദിനേഷ്. അന്ന് മോഹന്‍ലാല്‍ കാണാന്‍ ഇത്ര സുന്ദരനല്ലായിരുന്നുവെന്നും വില്ലന്‍ വേഷം ചെയ്യാനായിരുന്നു അദ്ദേഹം വന്നിരുന്നതെന്നും നടന്‍ പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിനേശ് പണിക്കര്‍.
അന്നത്തെ സിനിമാ സങ്കല്‍പത്തിലെ നായകനെ പോലെ ആയിരുന്നില്ല മോഹന്‍ലാലെന്നും പക്ഷെ അദ്ദേഹം കാലക്രമേണ മാറുകയായിരുന്നെന്നും ദിനേഷ് കൂട്ടിച്ചേര്‍ത്തു. പട്ടണപ്രവേശം, നാടോടിക്കാറ്റ് എന്നീ സിനിമകളില്‍ കാണുന്ന മോഹന്‍ലാലല്ല ഇന്ന് കാണുന്ന മോഹന്‍ലാലെന്നും ഇന്ന് അദ്ദേഹം വേറെ ലെവലിലായെന്നും ദിനേഷ് പണിക്കര്‍ പറയുന്നു.
‘മോഹന്‍ലാല്‍ ഭാവിയില്‍ ഇത്ര സംഭവമായി മാറുമെന്ന് പണ്ട് എനിക്ക് തോന്നിയില്ല. അന്ന് മോഹന്‍ലാല്‍ കാണാന്‍ ഇത്ര സുന്ദരനല്ലായിരുന്നു. മുടിയൊക്കെ വളര്‍ത്തി ലാലിന് താടിയൊക്കെയായി ഇരിക്കുകയാണ്. വില്ലന്‍ വേഷം ചെയ്യാനായിരുന്നു അദ്ദേഹം വന്നിരുന്നത്.
ഭാവിയില്‍ വില്ലന്‍ വേഷത്തില്‍ ചിലപ്പോള്‍ അയാള്‍ ഷൈന്‍ ചെയ്തേക്കാം. പക്ഷെ നമ്മുടെ സങ്കല്‍പത്തില്‍ നായകന്‍ നല്ല സുന്ദരനായ ഒരാളാകും. അതായിരുന്നു സിനിമാ സങ്കല്‍പത്തില്‍ വിചാരിച്ചിരുന്നത്. മോഹന്‍ലാല്‍ ആ ഒരു സങ്കല്‍പത്തില്‍ അന്ന് ഓക്കെ അല്ലായിരുന്നു.
പക്ഷെ ആ മോഹന്‍ലാല്‍ കാലക്രമേണ മാറി. അയാളുടെ മുഖമൊക്കെ മാറി. ആ മനുഷ്യന്‍ പതിയെ സുന്ദരനായി മാറുകയായിരുന്നു. ആ കാലഘട്ടത്തില്‍ വന്ന കുറേ സിനിമകളുണ്ട്. പട്ടണപ്രവേശം, നാടോടിക്കാറ്റ് എന്നീ സിനിമകളില്‍ കാണുന്ന മോഹന്‍ലാലല്ല ഇന്ന് കാണുന്ന മോഹന്‍ലാല്‍. ഇന്ന് അദ്ദേഹം വേറെ ലെവലിലായി,’ ദിനേഷ് പണിക്കര്‍ പറയുന്നു.
Content Highlight: Dinesh Panicker Talks About Mohanlal’s Look