1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. ഒപ്പം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ദിനേശ് പണിക്കര്‍.
മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ വിനയനെക്കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കര്‍. തനിക്ക് ഏറ്റവും അടുപ്പമുള്ളയാളാണ് വിനയനെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ എത്തിയ കാലം മുതല്‍ക്ക് വിനയനെ തനിക്ക് അറിയാമെന്നും വളരെ നല്ല ബന്ധമാണ് തനിക്ക് അയാളുമായി ഉള്ളതെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഫൈറ്റ് ചെയ്ത് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ആളാണ് വിനയനെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് നോക്കിയാല്‍ പല കാലത്തും അയാള്‍ പലരോടായി ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും പലരും വിനയനെ തഴഞ്ഞിട്ടുണ്ടെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. അതിനെല്ലാം പുല്ലുവില കല്പിച്ചുകൊണ്ട് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വന്നയാളാണ് വിനയനെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു.
അദ്ദേഹം ഏറ്റവുമൊടുവില്‍ ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ താന്‍ കണ്ടെന്നും അത് വളരെ മനോഹരമായി ചെയ്ത് വെച്ചിട്ടുണ്ടെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. സിജു വിത്സണ്‍ എന്ന നടന് കരിയര്‍ ബ്രേക്ക് കിട്ടേണ്ട ചിത്രമായിരുന്നു അതെന്നും എന്നാല്‍ പ്രതീക്ഷിച്ച വിജയം ആ സിനിമക്ക് കിട്ടിയില്ലെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു.
വിനയന്റെ നല്ല കാലത്ത് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വെച്ച് ചെയ്യേണ്ട കഥയായിരുന്നു അതെന്നും അങ്ങനെ വന്നിരുന്നെങ്കില്‍ വലിയൊരു വിജയമാകേണ്ട സിനിമയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ഗോകുലം സിനിമാസാണ് ആ സിനിമ നിര്‍മിച്ചതെന്നും വളരെ നല്ല രീതിയില്‍ ആ സിനിമ അണിയിച്ചൊരുക്കിയിട്ടുണ്ടെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ദിനേശ് പണിക്കര്‍.
‘വിനയനെ എനിക്ക് പണ്ടുമുതലേ അറിയാം. വളരെ നല്ല ബന്ധമാണ് ഞാനും അയാളും തമ്മിലുള്ളത്. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയ കാലം തൊട്ട് വിനയനുമായി നല്ല സൗഹൃദത്തിലാണ്. മലയാളസിനിമയില്‍ ഒരുപാട് ഫൈറ്റ് ചെയ്ത് നിലനില്‍ക്കുന്ന സംവിധായകനാണ് വിനയന്‍. അയാളുടെ ബാക്ക്ഗ്രൗണ്ട് നോക്കിയാല്‍ മനസിലാകും, പലരാലും തഴയപ്പെട്ടിട്ടുള്ള ആളാണ് വിനയന്‍.
എന്നാല്‍ അതിനൊക്കെ പുല്ലുവില കൊടുത്ത് ഇന്നും ഇന്‍ഡസ്ട്രിയില്‍ വിനയന്‍ നില്‍ക്കുന്നുണ്ട്. അയാള്‍ ഏറ്റവുമൊടുവില്‍ ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് ഞാന്‍ തിയേറ്ററില്‍ നിന്ന് കണ്ടതാണ്. വളരെ മനോഹരമായ സിനിമയാണത്. സിജു വിത്സണ്‍ എന്ന നടന്റെ കരിയറില്‍ ബ്രേക്കാകേണ്ട ക്യാരക്ടറാണ് ആ പടത്തിലേത്.
പക്ഷേ വിനയന്റെ നല്ല കാലത്ത് മമ്മൂട്ടിയുമായും മോഹന്‍ലാലുമായും നല്ല ടേംസില്‍ ഉള്ളപ്പോള്‍ അവരെ വെച്ച് ചെയ്യേണ്ട കഥയായിരുന്നു അതെന്ന് തോന്നിയിട്ടുണ്ട്. സിജു വിത്സണ് പ്രതീക്ഷിച്ച ഉയര്‍ച്ച ആ സിനിമ കൊണ്ട് പിന്നീട് കിട്ടിയില്ല. ആ പടം പ്രൊഡ്യൂസ് ചെയ്തത് ഗോകുലം സിനിമാസാണ്. നല്ല രീതിയില്‍ ആ പടം എടുത്തുവെച്ചിട്ടുണ്ട്,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
Content Highlight: Dinesh Panicker saying director Vinayan continues his career through lot of struggles