പ്രിത്വിരാജ് അത്ര ഫ്രണ്ട്‌ലി ആയിട്ട് പെരുമാറുന്ന ആളല്ലെന്ന് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. എന്നാൽ ഇന്ദ്രജിത് വളരെ അടുപ്പം കാണിക്കുന്ന ആളാണെന്നും മല്ലിക സുകുമാരൻ ശക്തയായ സ്ത്രീയാണെന്നും, താൻ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് മല്ലിക സുകുമാരാൻ. സുകുമാരൻറെ ഭാര്യ എന്ന നിലയിലാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. 1995 ബോക്‌സർ എന്ന് ചിത്രത്തിൽ ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നു. സുകുമാരനെ ആ സമയത്ത് സിനിമയിൽ നിന്ന് മാറ്റി നിർത്തിയ സമയം ആയിരുന്നു.
ആ പ്രശ്നം എന്റെ സിനിമയെ ബാധിച്ചിരുന്നു. ഞാൻ മുൻകൈ എടുത്താണ് ആ പ്രശ്നം പരിഹരിച്ചത്. മലയാള സിനിമയിലെ അതികായനായ മധു സാർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെ ഇടപെട്ടാണ് അന്ന് അത് പരിഹരിച്ചത്.
അന്ന് ആ പ്രശ്നം തീർക്കാൻ വേണ്ടി ചെന്നപ്പോൾ മല്ലിക സുകുമാരൻ കാണിച്ച മര്യാദയും സ്നേഹവും ഇന്നും എനിക്ക് ഓർമയുണ്ട്. അന്ന് സുകുമാരൻ ചേട്ടൻ മാത്രമായിട്ടാണ് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതെങ്കിൽ അത് തീരില്ലായിരുന്നു. ചേച്ചിയും കൂടി മുൻകൈ എടുത്താണ് ഇത് പരിഹരിച്ചത്.
ആ ഒരു ബഹുമാനം എനിക്ക് ഇന്നും അവരോടുണ്ട്. എന്നേക്കാൾ ഒന്നോ രണ്ടോ വയസിന് മൂത്തതാണവർ. അതുകൊണ്ട് ചേച്ചി എന്നൊരു സ്ഥാനം ഞാൻ പുള്ളിക്കാരിക്ക് കൊടുക്കും.
പിന്നെ അവരുടെ കഴിവുകൾ, സമ്മതിച്ചുകൊടുത്തേ പറ്റൂ. ഒരു സൂപ്പർ ലേഡി എന്നൊക്കെ പറയാം. കൂടാതെ രണ്ട് സൂപ്പർ സ്റ്റാറുകളുടെ അമ്മയാണവർ. ഇന്ദ്രജിത്തൊരു താരമായില്ലെങ്കിലും നല്ലൊരു നടനാണയാൾ. ഇത്തവണ അമ്മയുടെ മീറ്റിങ്ങിന് ചെന്നപ്പോൾ ഇന്ദ്രജിത് ഉണ്ടായിരുന്നു. വളരെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു. പൃഥ്വിരാജ് അത്രക്ക് ഫ്രണ്ട്‌ലി അല്ലെങ്കിൽ പോലും അസാധ്യ നടനാണയാൾ. എല്ലാ രീതിയിലും അയാളുടെ കഴിവുകൾ അംഗീകരിക്കണം,’ ദിനേശ് പണിക്കർ പറഞ്ഞു.
Content Highlights: Dinesh Panicker on Prithviraj and Mallika sukumaran