സിനിമാ രംഗത്തെ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് സിനിമാ സീരിയല്‍ നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍. സിനിമാ ഫീല്‍ഡിലും നന്ദിയുള്ള ആളുകളുണ്ടെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുകയായിരുന്നു അദ്ദേഹം.
നിര്‍മാതാവായ സമയത്ത് തന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘സുരേഷ് ഗോപി നമ്മളോട് കാണിച്ചിട്ടുള്ള സ്‌നേഹമുണ്ട്. സുരേഷ് ഗോപിയുടെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ അവസ്ഥ വളരെ മോശമായിരുന്നു.
ആ സമയത്ത് ഞാനാണ് തില്ലാന തില്ലാന സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യേണ്ടതും. ആ ഒരു ഘട്ടത്തില്‍ അദ്ദേഹം വന്ന് സിനിമയില്‍ ഫ്രീയായിട്ട് അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മനസ്.
അത് പോലെ മയില്‍പ്പീലി കാവ് എന്ന സിനിമ വിചാരിച്ച ലെവലില്‍ ഓടിയില്ല. ആ സിനിമ എനിക്ക് നഷ്ടമായിരുന്നുവെന്ന് അറിഞ്ഞിട്ട് ചാക്കോച്ചനും തില്ലാന തില്ലാനയിലെ പാട്ട് സീനില്‍ വന്ന് ഫ്രീയായി അഭിനയിച്ച് പോയി’, അദ്ദേഹം പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ ലെവലിലെ ആളുകളും അല്ലാത്ത ലെവലിലുള്ള ആളുകളും നന്ദിയും സ്‌നേഹവും കടപ്പാടും മനസില്‍ വെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്‍ സുധീര്‍ താന്‍ കാരമണമാണ് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചെന്ന് പറഞ്ഞ് കാലില്‍ തൊഴുതുവെന്നും അദ്ദേഹം പറയുന്നു.
‘ഡ്രാക്കുള സിനിമയില്‍ അഭിനയിച്ച സുധീര്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ആഗ്രഹിച്ച സമയത്ത് എന്നെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. എനിക്ക് ഓര്‍മയില്ല. ആ സമയത്ത് എന്റെ രജപുത്രന്‍ എന്ന സിനിമയില്‍ ഞാന്‍ അദ്ദേഹത്തെ അഭിനയിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.
നിരവധി സീരിയലികളിലൂടെ മിനി സിക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണിപ്പോള്‍ ദിനേഷ്.
content highlight: dinesh panicker about suresh gopi and kunchako boban