| Friday, 4th October 2024, 6:05 pm

രോഹിത്തും വിരാടുമൊന്നുമല്ല, ഓള്‍ ഫോര്‍മാറ്റ് ക്രിക്കറ്റിലെ മികച്ച താരം അവനാണ്: ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ക്രിക്കറ്റ് താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ഈ തെരഞ്ഞടുപ്പില്‍ ഇന്ത്യയ്ക്ക് മികച്ച താരങ്ങള്‍ ഉണ്ടെങ്കിലും ദിനേശ് കാര്‍ത്തിക് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ട്രാവിസ് ഹെഡിനെയാണ് തെരഞ്ഞെടുത്തത്.

ദിനേശ് കാര്‍ത്തിക് ട്രാവിസ് ഹെഡിനെക്കുറിച്ച് പറഞ്ഞത്

‘ട്രാവിസ് ഹെഡ് ഈ ലിസ്റ്റില്‍ ഏറെ മുന്നിലാണെന്ന് പറയണം. യശസ്വി ജെയ്‌സ്വാള്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ അവന് ഏകദിന ക്രിക്കറ്റില്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ട്രാവിസ് ഹെഡാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റിലെ മികച്ച ബാറ്റര്‍,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഓള്‍ ഫോര്‍മാറ്റിലെ ട്രാവിസ് ഹെഡിന്റെ പ്രകടനം

ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രാവിസ് ഹെഡ് 49 മത്സരത്തിലെ 81 ഇന്നിങ്‌സില്‍ നിന്ന് 3173 റണ്‍സും 175 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നേടിയിട്ടുണ്ട്. ഏഴ് സെഞ്ച്വറികളും 16 അര്‍ധ സെഞ്ച്വറിയും അടക്കമാണ് താരം ഫോര്‍മാറ്റില്‍ ഹെഡ് റണ്‍സ് നേടിയത്.

ഏകദിനത്തില്‍ 69 മത്സരത്തിലെ 66 ഇന്നിങ്‌സില്‍ നിന്ന് 2645 റണ്‍സും 154 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നേടിയ ഹെഡ് ആറ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ട്രാവിസ് ഹെഡ് 38 മത്സരങ്ങളിലെ 37 ഇന്നിങ്‌സില്‍ നിന്ന് 1093 റണ്‍സും 91 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടെ അഞ്ച് അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.

2023 ലോകകപ്പ് ഫൈനല്‍

2023 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ 137 റണ്‍സ് നേടി ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാനും താരത്തിന് സാധിച്ചു.

ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 26 മുതലാണ് ആരംഭിക്കുന്നത്.

Content Highlight: Dinesh Kartik Talking About Travis Head

We use cookies to give you the best possible experience. Learn more