Sports News
ഒരു പരിശീലകനെ പെട്ടന്ന് മാറ്റുന്നത് ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹം സമയം അര്‍ഹിക്കുന്നു: ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 12, 10:37 am
Sunday, 12th January 2025, 4:07 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആറ് മാസം മുമ്പ് രാഹുല്‍ ദ്രാവിഡില്‍ നിന്ന് പരിശീലന സ്ഥാനം ഏറ്റെടുത്ത ശേഷം ടി-20യില്‍ മാത്രമാണ് ഇന്ത്യയ്ക്ക് നല്ല കാലം ഉണ്ടായത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിനത്തിലും ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റിലും ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്.

ബാറ്റര്‍മാര്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ സമ്മര്‍ദത്തിലായത്. ഇന്ത്യന്‍ സീനിയര്‍ താരങ്ങളും പരിശീലകനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് നേരത്തെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. ഇത് ഡ്രസ്സിങ് റൂമില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇനി ഇന്ത്യയുടെ മുന്നിലുള്ള ചാമ്പ്യന്‍സ് ട്രോഫിയും ഗംഭീറിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറയുന്നത്. ഗംഭീറിന് അല്‍പ്പം കൂടി സമയം ആവശ്യമാണെന്നാണ് കാര്‍ത്തിക് പറഞ്ഞത്.

ദിനേശ് കാര്‍ത്തിക് പറഞ്ഞത്

‘വിജയകരമായ ഒരു പരിശീലകനെ പെട്ടന്ന് ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹം സമയം അര്‍ഹിക്കുന്നു. രാഹുല്‍ ദ്രാവിഡ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു, അത്തരം ഉയരത്തിലേക്കെത്തുന്നത് എളുപ്പമല്ല. ടി-20 ക്രിക്കറ്റില്‍ യുവതാരങ്ങളാല്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗംഭീറിന്റെ പരിശീലനത്തില്‍ ടീം മികച്ച പ്രകടനമാണ് നടത്തിയത്.

പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണെന്ന് കണ്ടെത്തി, ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഗംഭീറിന് കാര്യങ്ങള്‍ എളുപ്പമായില്ല. ഗൗതം ഗംഭീര്‍ കളിക്കാരില്‍ സന്തുഷ്ടനാണോ? അത് അവരെ ബോധ്യപ്പെടുത്താന്‍ അവന് കഴിയുമോ? അവര്‍ അവനെ ശ്രദ്ധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഗംഭീറിന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികള്‍ തേടേണ്ടിവരും. ടെസ്റ്റ് ക്രിക്കറ്റ് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു,’ ദിനേശ് കാര്‍ത്തിക്.

 

Content Highlight: Dinesh Kartik Talking About Gautham Gambhir