ഐ.പി.എല്‍ 2024 സീസണില്‍ ദിനേശ് കാര്‍ത്തിക് നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് വേണ്ടി തന്റെ അവസാന സീസണ്‍ കളിക്കുകയാണ്. സീസണില്‍ കിട്ടിയ അവസരത്തിലൊക്കെ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിട്ടുണ്ട്.
ഐ.പി.എല്‍ കരിയറില്‍ കാര്‍ത്തിക് ആറ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-ല്‍ മുംബൈ ഇന്ത്യന്‍സ് വിട്ടുപോകാന്‍ തീരുമാനിച്ചത് താന്‍ എടുത്ത മോശം തീരുമാനായിരുന്നു എന്നും അവിടെ തന്നെ തുടര്‍ന്നിരുന്നു എങ്കില്‍ കരിയര്‍ തന്നെ മാറുമായിരുന്നു എന്നും കാര്‍ത്തിക് അടുത്ത് സംസാരിക്കുകയുണ്ടായിരുന്നു. രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ചാനലിലാണ് കാര്‍ത്തിക് സംസാരിച്ചത്.
തന്റെ സ്വന്തം സംസ്ഥാനമായ തമിഴ്നാടിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കാത്തതാണ് തന്റെ കരിയറിലെ മറ്റൊരു വിഷമം എന്നും താരം പറഞ്ഞു. എന്നിരുന്നാലും, ചെന്നൈ പലതവണ ലേലത്തില്‍ തനിക്ക് വേണ്ടി ശ്രമിച്ചിരുന്നെന്ന് കാര്‍ത്തിക് സമ്മതിച്ചു.
‘എന്റെ ക്രിക്കറ്റ് കരിയറില്‍ രണ്ട് കാര്യത്തില്‍ ബുദ്ധിമുട്ട് ഉണ്ട്. ഒന്ന് 2013-ല്‍ മുംബൈ വിട്ടുപോകാന്‍ തീരുമാനിച്ചത് താന്‍ എടുത്ത മോശം തീരുമാനമായിരുന്നു. അവിടെ തന്നെ തുടര്‍ന്നിരുന്നു എങ്കില്‍ എന്റെ കരിയര്‍ തന്നെ മാറുമായിരുന്നു. ചെന്നൈയുടെ ഭാഗമാകാനും ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ക്ക് വേണ്ടി കളിക്കാന്‍ പറ്റിയില്ല,’ കാര്‍ത്തിക് പറഞ്ഞു.
Content highlight: Dinesh Kartik Open His Mind