ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി-20 പരമ്പരക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത് ദിനേഷ് കാര്‍ത്തിക്കായിരിക്കും. ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏഴാമത്തെ ക്യാപ്റ്റനാകാന്‍ ഒരുങ്ങുകയാണ് കാര്‍ത്തിക്ക്.
12ത്ത്മാന്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഡെര്‍ബിഷെയറിനും നോര്‍ത്താംപ്ടണ്‍ഷെയറിനുമെതിരായ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുക.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇന്ത്യയെ നയിക്കാനുള്ള ചുമതല ജസ്പ്രീത് ബുംറയ്ക്ക് ലഭിച്ചു. അഞ്ചാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവര്‍ക്ക് കളിക്കാര്‍ക്ക് ജൂലൈ ഏഴിന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശര്‍മ്മ കൊവിഡ്-19 മാറിയതിന് ശേഷം ടി20യില്‍ ഇന്ത്യയെ നയിക്കും.
ലോങ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ 36-ാമത്തെ ക്യാപ്റ്റനും 1987 ന് ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ പേസറുമാണ് ബുംറ.
ദക്ഷിണാഫ്രിക്കക്കെതിരേയുള്ള പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു കാര്ത്തിക്ക് കാഴ്ചവെച്ചത്.
എന്നാല്‍ ബാറ്റിങ്ങിന് ഒരുപാട് അവസരങ്ങള്‍ താരത്തിന് ലഭിച്ചിട്ടില്ലായിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ എക്‌സിപീരിയന്‍സ് കാണിക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക.