|

സഞ്ജുവിന് പകരം പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കാന്‍ ഒരു കാരണമെയുള്ളൂ: ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലിനെയും ബാക് അപ് ഓപ്ഷനായി റിഷബ് പന്തിനെയുമാണ് തെരഞ്ഞെടുത്തത്. എന്നാല്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

Dinesh Karthik

സഞ്ജുവിന് പകരം പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഏകദിനത്തില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് റിഷബ് പന്തിനേക്കാള്‍ മികച്ച സ്റ്റാറ്റ്‌സ് ഉണ്ട്. എന്നാല്‍ പന്തിനെ തെരഞ്ഞെടുത്തതിന് ഒരു കാരണം മാത്രമേ ഉള്ളൂ എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദിനേശ് കാര്‍ത്തിക്.

‘ടീമിലേക്ക് സഞ്ജുവും റിഷബ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നത്. സഞ്ജുവിനെയും പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രമായും ടീമിലുള്‍പ്പെടുത്താം. എനിക്ക് തോന്നുന്നത് സഞ്ജുവിന് പകരം പന്തിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു, പന്ത് ഇടം കൈയനാണെന്നത് മാത്രമാണത്,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Dinesh Karthik Talking About Why Rishabh Pant Selected In Champions Trophy Squad