ആളുകള്‍ ചിന്തിക്കുന്നത് തെറ്റാണെന്ന് അവന്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു: ദിനേശ് കാര്‍ത്തിക്
Sports News
ആളുകള്‍ ചിന്തിക്കുന്നത് തെറ്റാണെന്ന് അവന്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു: ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 11:01 am

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ടീം വിജയക്കുതിപ്പ് നടത്തിയത്.

എന്നാല്‍ സീസണില്‍ പ്ലേ ഓഫില്‍ എത്തിയെങ്കിലും രണ്ടാം എലിമിനേറ്ററില്‍ രാജസ്ഥാനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തായത്. ചെന്നൈയെ 27 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. സീസണില്‍ ബെംഗളൂരുവിന് വേണ്ടി ഗംഭീരമായ പ്രകടനമാണ് സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കീഴ്ചവെച്ചത്.

സീസണ്‍ തുങ്ങിയപ്പോള്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വിരാട് 17ാം സാസണില്‍ റെക്കോഡുകല്‍ വാരിക്കട്ടിയിരുന്നു. റണ്‍സ് വേട്ടകാകരുടെ പട്ടികയില്‍ മുന്നിലുള്ള വിരാട് 741 റണ്‍സ് നേടിയാണ് പര്‍പ്പിള്‍ക്യാപ് സ്വന്തമാക്കിയത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിനേശ് കാര്‍ത്തിക്ക്.

‘ആളുകള്‍ ചിന്തിക്കുന്നത് തെറ്റാണെന്ന് അവന്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു, അവന്‍ അത് പുറത്ത് വന്ന് പറയുന്നില്ല. അവന് മുന്നോട്ട് പോകാനാുള്ള ഇന്ധനമാണ്. കാരണം അവന്‍ എല്ലായിപ്പോഴും മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു,’ കാര്‍ത്തിക് ക്രിക്ക് ബസില്‍ പറഞ്ഞു.

ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ സൗഹൃദ മത്സരത്തില്‍ വിരാട് കളിക്കില്ല. താരം ബി.സി.സി.ഐയോട് വിശ്രമത്തിന് ആവിശ്യപ്പെട്ടിരുന്നു.’

 

Content Highlight: Dinesh Karthik Talking About Virat Kohli