ലണ്ടന്‍: ഇന്ത്യ-ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ശ്രീശാന്തിന്റെ ബൗളിംഗിനെ പ്രതിപാദിച്ച് കമന്റേറ്ററും ഇന്ത്യന്‍ താരവുമായ ദിനേഷ് കാര്‍ത്തിക്. ശ്രീശാന്തിന്റേയും ഷമിയുടേയും സീം പൊസിഷനുമായി താരതമ്യം ചെയ്തായിരുന്നു കാര്‍ത്തികിന്റെ പരാമര്‍ശം.
രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് ഷമിയുടെ ബൗളിംഗിന്റെ മനോഹാരിതയെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞത്. അതിന് സീം പൊസിഷനാണ് കാരണമെന്നും ശ്രീശാന്തിന് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച സീം പൊസിഷന്‍ ഷമിയുടേതാണെന്നുമായിരുന്നു കാര്‍ത്തികിന്റെ കമന്റ്.
ന്യൂസിലാന്റ് ഇന്നിംഗ്‌സിലെ 17-ാം ഓവറിലായിരുന്നു കാര്‍ത്തികിന്റെ കമന്ററി.
2005 മുതല്‍ 2011 വരെ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ശ്രീശാന്ത് ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ദേശീയ ടീമില്‍ നിന്ന് പുറത്തായത്. കേസില്‍ നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും ശ്രീ ഇപ്പോഴും ടീമിന് പുറത്താണ്.
ഇന്ത്യയ്ക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റ് നേടിയിട്ടുണ്ട് ശ്രീശാന്ത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 217 ന് പുറത്തായി. ഇന്ത്യയ്ക്കായി രഹാനെ (49), കോഹ്‌ലി (44) എന്നിവര്‍ക്കെ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായുള്ളൂ.
രോഹിത് (34), ഗില്‍ (28), അശ്വിന്‍ (22) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മറുപടി ബാറ്റിംഗില്‍ കിവീസ് 35 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dinesh Karthik Praises Sreesanth in World Test Championship Muhammed Shami