| Thursday, 15th August 2024, 9:37 pm

ധോണിക്ക് സ്ഥാനമില്ലാത്ത ഇന്ത്യയുടെ ഓള്‍ ടൈം ഇന്ത്യ ഇലവന്‍; ഞെട്ടല്‍, ഡി.കെയോട് പ്രധാന ചോദ്യമുയര്‍ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക് തെരഞ്ഞെടുത്ത ഓള്‍ ടൈം ഇന്ത്യ ഇലവന്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. എല്ലാ ഫോര്‍മാറ്റിലേക്കുമുള്ള ഇന്ത്യയുടെ ഓള്‍ ടൈം ഇലവനില്‍ എം.എസ്. ധോണിയെ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ക്രിക് ബസ്സിലെ ടോക് ഷോയിലാണ് ഡി.കെ തന്റെ ഓള്‍ ടൈം ഇന്ത്യ ഇലവനെ തെരഞ്ഞെടുത്തത്.

ഓപ്പണര്‍മാരായി വിരേന്ദര്‍ സേവാഗിനെയും രോഹിത് ശര്‍മയെയുമാണ് ഡി.കെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റര്‍മാരില്‍ രണ്ട് പേരെയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെയും നാലാം നമ്പറില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഡേണ്‍ ഡേ ലെജന്‍ഡ് വിരാട് കോഹ്‌ലിയാണ് ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാമന്‍.

ഇതിനോടകം തന്നെ കരുത്തുറ്റ ഇന്ത്യയുടെ ബാറ്റിങ് ലൈന്‍ അപ്പിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതാണ് ആറാം നമ്പറിലെ താരം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ യുവരാജ് സിങ്ങിനെയാണ് ഫിനിഷറുടെ റോളില്‍ താരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവരാജിനൊപ്പം തന്നെ രവീന്ദ്ര ജഡേജയെയും ഡി.കെ ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്.

പേസര്‍മാരായി ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ഇടംകയ്യന്‍ പേസറായ സഹീര്‍ ഖാനെയും വലംകൈ ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയെയുമാണ് താരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങളെയ ആര്‍. അശ്വിനെയും അനില്‍ കുംബ്ലെയെയുമാണ് സ്പിന്‍ ഓപ്ഷനായി ഡി.കെ. ഓള്‍ ടൈം ഇന്ത്യന്‍ ഇലവന്റെ ഭാഗമാക്കിയിരിക്കുന്നത്.

ഇതിന് പുറമെ ട്വല്‍ത് മാനായി ഹര്‍ഭജന്‍ സിങ്ങിനെയും താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിനേഷ് കാര്‍ത്തിക് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഓള്‍ ടൈം ഇലവന്‍

വിരേന്ദര്‍ സേവാഗ്

രോഹിത് ശര്‍മ

രാഹുല്‍ ദ്രാവിഡ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

വിരാട് കോഹ്‌ലി

യുവരാജ് സിങ്

രവീന്ദ്ര ജഡേജ

ആര്‍. അശ്വിന്‍

അനില്‍ കുംബ്ലെ

ജസ്പ്രീത് ബുംറ

സഹീര്‍ ഖാന്‍

ട്വല്‍ത് മാന്‍: ഹര്‍ഭജന്‍ സിങ്

അതേസമയം, ഈ ടീമില്‍ ധോണിയില്ലാത്തതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ദിനേഷ് കാര്‍ത്തിക്കിന്റെ ടീം പ്രകാരം രാഹുല്‍ ദ്രാവിഡായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഡി.കെയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നവരും നിരവധിയാണ്.

Content highlight: Dinesh Karthik picks India’s All Time Eleven, misses out MS Dhoni

Latest Stories

We use cookies to give you the best possible experience. Learn more