മുംബൈ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര കപ്പ് ഫൈനലിലെ പ്രകടനത്തോടെ സൂപ്പര്‍താരമായിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ ദിനേഷ് കാര്‍ത്തിക്. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സടിച്ചായിരുന്നു കാര്‍ത്തിക് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.
എല്ലാ പന്തുകളെയും അതിര്‍ത്തിക്കപ്പുറത്ത് പായിക്കുക എന്ന ചിന്തയോടെയായിരുന്നു ക്രീസിലെത്തിയതെന്ന് കാര്‍ത്തിക് പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഫൈനലിലെ നിമിഷങ്ങളെക്കുറിച്ച് പറയുന്നത്.
Also Read: അവസാന പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച കാര്‍ത്തികിന്റെ മാസ്മരിക സിക്‌സ് കാണാം
“നേരിടുന്ന പന്തുകളെ അതിര്‍ത്തിക്കപ്പുറത്ത് പറത്തുക എന്നതായിരുന്നു എന്റെ ചിന്ത. ഡഗ്ഔട്ടിലിരിക്കുമ്പോള്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധറുമായി ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു.”
നിര്‍ണായകമായ ഓവറുകളിലൂടെയാണ് കടന്നപോകേണ്ടിവരികയെന്ന് ശ്രീധര്‍ ആദ്യമേ പറഞ്ഞിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.
ശ്രീലങ്കയും ബംഗ്ലാദേശും ഉള്‍പ്പെട്ട ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്.