2024 ഐപിഎല്ലില്‍ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റുകള്‍ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തിയത്.
പഞ്ചാബ് ഉയര്‍ത്തിയ 176 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിനായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌കൊണ്ട് ദിനേശ് കാര്‍ത്തിക് ആണ് റോയല്‍ ചലഞ്ചേഴ്‌സിനായി ആദ്യ വിജയം നേടിക്കൊടുത്തത്.
First W of the season. We open the account with 2 points. 🙌#PlayBold #ನಮ್ಮRCB #IPL2024 #RCBvPBKS pic.twitter.com/jZJfpEISEp
— Royal Challengers Bengaluru (@RCBTweets) March 25, 2024
10 പന്തില്‍ മൂന്നു ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പെടെ 28 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാനും ഇന്ത്യന്‍ താരത്തിന് സാധിച്ചു.
ഐ.പി.എല്‍ ചരിത്രത്തില്‍ ചെയ്സ് ചെയ്ത് വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താവാതെ നിന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനാണ് ദിനേശ് കാര്‍ത്തിക്കിന് സാധിച്ചത്. 23 തവണയാണ് ദിനേശ് കാര്‍ത്തിക് ചെയ്‌സ് ചെയ്തു വിജയിച്ച മത്സരങ്ങളില്‍ പുറത്താവാതെ നിന്നത്. 22 തവണ നേട്ടം സ്വന്തമാക്കിയ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ മറികടന്നുകൊണ്ടായിരുന്നു കാര്‍ത്തിക്കിന്റെ മുന്നേറ്റം.
Just like the epic 28 off 8, the streets will never forget this 28 off 10 🫡
DK, YOU’RE A FREAK! 🙇♂️#PlayBold #ನಮ್ಮRCB #IPL2024 #RCBvPBKS pic.twitter.com/7ipw3igw4G
— Royal Challengers Bengaluru (@RCBTweets) March 25, 2024
ഐ.പി.എല്ലില്‍ ചെയ്സ് ചെയ്ത് വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ട് ഔട്ട് ആയ താരങ്ങള്‍, മത്സരങ്ങളുടെ എണ്ണം
രവീന്ദ്ര ജഡേജ-27
എം.എസ് ധോണി-27
ദിനേശ് കാര്‍ത്തിക്-23
യൂസഫ് പത്താന്‍-22
ഡേവിഡ് മില്ലര്‍-21
ഡേയ്ന്‍ ബ്രാവോ-20
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് നേടിയത്. പഞ്ചാബ് നിരയില്‍ നായകന്‍ ശിഖര്‍ ധവാന്‍ 37 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
First home game of the season ✅
First fifty of the season ✅51st fifty in IPL#PlayBold #ನಮ್ಮRCB #IPL2024 #RCBvPBKS @imVkohli pic.twitter.com/FqHevUNJUt
— Royal Challengers Bengaluru (@RCBTweets) March 25, 2024
വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു നാലു പന്തുകളും നാലു വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. ചലഞ്ചേഴ്‌സിനായി വിരാട് കോഹ്‌ലി 49 പന്തില്‍ 77 റണ്‍സ് നേടി നിര്‍ണായകമായി. 11 ഫോറുകളും രണ്ട് സിക്സും ആണ് വിരാട് നേടിയത്. അവസാനം ഇറങ്ങി മനിപാല്‍ റാമോറും, ദിനേശ് കാര്‍ത്തിക്കും ഇറങ്ങി തകര്‍ത്തടിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Dinesh Karthik great performance against punjab kings