ശ്രീലങ്ക-ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ രണ്ടാം പരമ്പരയില്‍ ഇംഗ്ലണ്ടിനെ 190 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 483 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 292 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ലങ്കന്‍ താരം ദിമുത് കരുണരത്‌ന സ്വന്തമാക്കിയത്. മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി കൊണ്ടായിരുന്നു ദിമുത് തിളങ്ങിയത്. 129 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളാണ് കരുണരത്‌നയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ലങ്കന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. ഈ നൂറ്റാണ്ടിലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് കരുണരത്‌ന കാലെടുത്തുവെച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 53 തവണയാണ് ദിനുത് 50+ റണ്‍സ് നേടിയത്. 82 തവണ ടെസ്റ്റില്‍ 50+ സ്‌കോര്‍ ചെയ്ത മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗിനെ മറികടന്നു കൊണ്ടായിരുന്നു കരുണ രത്‌നയുടെ മുന്നേറ്റം.
ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക് ആണ്. 86 തവണയാണ് കുക്ക് ടെസ്റ്റില്‍ 50+ സ്‌കോര്‍ നേടിയത്. 63 തവണ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഗ്രഹാം സ്മിത് രണ്ടാം സ്ഥാനത്തും. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ 63, മാത്യു ഹെയ്ഡന്‍ 58 എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.
കരുണരത്‌നയ്ക്ക് പുറമേ ദിനേശ് ചണ്ടിമല്‍ 62 പന്തില്‍ 58 റണ്‍സും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 71 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇംഗ്ലണ്ട് ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഗസ് അറ്റ്കിന്‍സണ്‍ മിന്നും പ്രകടനമാണ് നടത്തിയത്. ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഷോയ്ബ് ബഷീര്‍ ഒരു വിക്കറ്റും നേടി.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. സെപ്റ്റംബര്‍ ആറ് മുതല്‍ 10 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഓവലാണ് വേദി.
Content Highlight: Dimuth Karunaratne Create A New Record in Test