ഓസ്‌ട്രേലിയയ്‌ക്കെതിരെയള്ള തന്റെ 100ാം ടെസ്റ്റ് മത്സരം കളിക്കുകയാണ് ശ്രീലങ്കന്‍ സൂപ്പര്‍ താരം കരുണരത്‌നെ. തന്റെ വിരമിക്കല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍സിനാണ് താരം പുറത്തായത്. നൂറാം ടെസ്റ്റിന് മുന്നോടിയായി ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 2017ല്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ച് കരുണരത്‌നെ സംസാരിച്ചിരുന്നു.
ശ്രീലങ്ക 3-0ന് പരാജയപ്പെട്ട അന്നത്തെ പരമ്പരയില്‍ തങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ബൗളര്‍മാരെക്കുറിച്ചാണ് താരം സംസാരിച്ചത്. ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഒരുമിച്ച് പന്തെറിയാന്‍ വന്നപ്പോള്‍ തങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ ഒരു അവസരവും ലഭിച്ചില്ലെന്ന് കരുണരത്‌നെ പറഞ്ഞു.
പരമ്പരയില്‍ ഇരുവരും 30 വിക്കറ്റുകള്‍ വീഴ്ത്തുകയും പരമ്പര വൈറ്റ്‌വാഷ് ചെയ്യുകയും ഉണ്ടായിരുന്നു. എന്നിരുന്നാലും പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 285 റണ്‍സ് നേടാന്‍ കരുണരത്‌നയ്ക്ക് സാധിച്ചു.
‘2017ല്‍ ഇന്ത്യയ്ക്കെതിരായ ഒരു പരമ്പരയില്‍ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ബൗള്‍ ചെയ്യുമ്പോള്‍ എനിക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. അവരില്‍ നിന്ന് റണ്‍സ് നേടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അവര്‍ ഒരുമിച്ച് പന്തെറിയാന്‍ തുടങ്ങിയപ്പോള്‍ സ്‌കോര്‍ ചെയ്യാനേ സാധിച്ചില്ല, കൂടാതെ ഒരു ലൂസ് ബോള്‍ പോലും അവര്‍ എറിഞ്ഞില്ല. ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ മികച്ച ബൗളിങ്ങായിരുന്നു.
അവര്‍ സ്‌കോറിങ് അവസരങ്ങള്‍ കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കി. ആ പരമ്പര എനിക്ക് ക്ഷമയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പഠിപ്പിച്ചു. അവരുടെ ആദ്യ സ്‌പെല്ലുകളെ അതിജീവിക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും സ്‌പെല്ലുകള്‍ പോലും. ഒടുവില്‍, ലൂസ് ബോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
എന്റെ പ്ലാന്‍ ലളിതമായി. തീരുമാനിച്ചുറപ്പിച്ച ഷോട്ടുകള്‍ മാത്രം കളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനപ്പുറം ഞാന്‍ മറ്റൊന്നും നോക്കിയില്ല. ആ രീതി എനിക്ക് ഗുണം ചെയ്തു. അശ്വിന് എന്നെ എല്‍.ബി.ഡബ്ല്യുവിലൂടെയോ ക്യാച്ച് ചെതെയ്‌തോ പുറത്താക്കാന്‍ സാധിച്ചില്ല,’ ദിമുത് നൂറാം ടെസ്റ്റിന് മുന്നോടിയായി ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Dimuth Karunarathne Talking About R. Ashwin And Ravindra Jadeja