2024 ഡ്യൂറന്റ് കപ്പില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തു വിട്ടത്. മത്സരത്തില്‍ സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് കളംനിറഞ്ഞു കളിച്ചപ്പോള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തോൽവി സമ്മതിക്കുകയായിരുന്നു.
മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും നേടിക്കൊണ്ടാണ് ഡയമന്റകോസ് മിന്നും പ്രകടനം നടത്തിയത്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയിരുന്നത്. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം ആയിരുന്നു താരം നടത്തിയത്.
കേരളത്തിനായി രണ്ടു സീസണുകളില്‍ കളിച്ച താരം 23 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇതില്‍ കഴിഞ്ഞ സീസണില്‍ മാത്രമായി 13 ഗോളുകളാണ് ദിമിത്രിയോസിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. ഈ സീസണില്‍ ടീം മാറിയിട്ടും തന്റെ ഗോളടി മികവിന് ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് താരം.
മത്സരത്തില്‍ 19ാം മിനിട്ടില്‍ എയര്‍ഫോഴ്‌സ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഡേവിഡിലൂടെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടികൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുകയായിരുന്നു 61ാം മിനിട്ടില്‍ ഡയമന്റകോസിലൂടെ ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. ഏഴ് മിനിട്ടുകള്‍ക്ക് ശേഷം ക്രിസ്‌പോയിലൂടെ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കുകയായിരുന്നു.
সবে তো খেলা শুরু গুরু! 😉#JoyEastBengal #EmamiEastBengal #IndianOilDurandCup pic.twitter.com/e8vboGGAZF
— East Bengal FC (@eastbengal_fc) July 29, 2024
മത്സരത്തിന്റെ സര്‍വ്വ മേഖലയിലും ഈസ്റ്റ് ബംഗാള്‍ ആയിരുന്നു മുന്നിട്ടു നിന്നിരുന്നത്. മത്സരത്തില്‍ 60 ശതമാനം ബോള്‍ പൊസഷന്‍ ഈസ്റ്റ് ബംഗാളിന്റെ അടുത്തായിരുന്നു. 27 ഷോട്ടുകളാണ് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ഈസ്റ്റ് ബംഗാള്‍ ഉതിര്‍ത്തത്.
ഇതില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. മറുഭാഗത്ത് അഞ്ച് ഷോട്ടുകള്‍ മാത്രമേ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് ഈസ്റ്റ് ബംഗാളിന്റെ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ സാധിച്ചത്.
Content Highlight: Dimitrios Diamantakos Great Performance For East Bengal