| Sunday, 4th March 2018, 2:43 pm

'ഞാന്‍ കണ്ടില്‍ വെച്ച് ഏറ്റവും മോശം പരിശീലനം'; ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെര്‍ബറ്റോവ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ സെമി ഫൈനല്‍ കാണാതെ ടീം പുറത്തായതിനു പിന്നാലെ ടീമിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്ത്. സീസണിന്റെ പകുതിയോടെ ടീമിനൊപ്പം ചേര്‍ന്ന പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്.

“താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പരിശീലകനാണിതെന്നും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നിലവാരമില്ലാത്തതുമാണെന്നുമാണ് ബെര്‍ബ തുറന്ന് പറഞ്ഞിരിക്കുന്നത്. സീസണ്‍ അവസാനിക്കുകയാണെന്നും താന്‍ മടങ്ങുകയാണെന്നും അറിയിച്ചുള്ള ഇന്‍സ്റ്റാഗ്രാമം പോസ്റ്റിലൂടെയാണ് ബെര്‍ബറ്റോവ് പരിശീലകനെതിരെ തുറന്നടിച്ചിരിക്കുന്നത്.

“ഏറ്റവും മോശം ടാക്ടിക്കല്‍ ഉപദേശം. ഇങ്ങനൊക്കെ കളിക്കാന്‍ ആരെക്കൊണ്ടാണ് സാധിക്കും” ബെര്‍ബ ചോദിക്കുന്നു. ഡേവിഡ് ജെയിംസിന്റെ പേരുപറയാതെയാണ് താരത്തിന്റെ വിമര്‍ശനങ്ങള്‍.

നേരത്തെ സൂപ്പര്‍ കപ്പില്‍ ബെര്‍ബറ്റോവ് കളിക്കാന്‍ സാധ്യത കുറവാണെന്ന പരാമര്‍ശവുമായി ഡേവിഡ് ജെയിംസ് രംഗത്തെത്തിയിരുന്നു. താരത്തിന്റെ സേവനം സൂപ്പര്‍ കപ്പിലുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണെന്നായിരുന്നു ജെയിംസ് പറഞ്ഞിരുന്നത്.

ഇന്നലത്തെ മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്.സി മുംബൈയെ തോല്‍പ്പിച്ചതോടെയാണ് കേരളത്തിനു സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചത്.

We use cookies to give you the best possible experience. Learn more