| Tuesday, 7th November 2017, 1:09 pm

കൊമ്പന്മാരുടെ പടത്തലവനുമെത്തി; ബെര്‍ബറ്റോവിനു കൊച്ചി നല്‍കിയത് രാജകീയ സ്വീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളക്കരയാകെ അലയടിക്കാന്‍ പോകുന്ന മഞ്ഞക്കടലിനു മാറ്റുകൂട്ടാന്‍ കൊമ്പന്മാരുടെ സ്വന്തം ബെര്‍ബറ്റോവ് കൊച്ചിയിലെത്തി. ഐ.എസ്.എല്‍ നാലാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ ഡിമിതര്‍ ബെര്‍ബറ്റോവ് കേരളത്തിലെത്തിയത്.


Also Read: വിരമിച്ച മറ്റൊരു സൈനികനോടുകൂടി പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍


കഴിഞ്ഞ സീസണില്‍ അവസാന നിമിഷം കൈവിട്ട കിരീടം ഏതുവിധേനയും തിരിച്ച് പിടിക്കാന്‍ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളുടെ ഏറിയ പങ്കും ബെര്‍ബറ്റോവിലാണ്. സ്‌പെയിനിലെ പരിശീലനം കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങളും ചില വിദേശതാരങ്ങളും നേരത്തെ തന്നെ കൊച്ചിയിലെത്തിയിരുന്നു.

പുലര്‍ച്ചെ മുന്നുമണിയോടെ കൊച്ചിയിലെത്തിയ താരത്തിനു വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയിരുന്നത്. പാതിരാത്രി ഏറെ വൈകിയെങ്കിലും “മഞ്ഞപ്പട” ആരവവുമായി കൊച്ചിയിലും പരിസരത്തും നിറഞ്ഞ് നില്‍ക്കുകയായിരുന്നു.ആദ്യമായി നാട്ടിലെത്തിയ താരത്തിനു ബ്ലാസ്റ്റേഴ്‌സിന്റെ പിന്തുണ അറിയിച്ച് കൊടുക്കുന്നതായിരുന്നു മഞ്ഞപ്പടയൊരുക്കിയ സ്വീകരണം.


Dont Miss: ബാഹുബലിയുടെ ദേവസേനയക്ക് ജീവിതത്തില്‍ ‘ക്രഷ്’ ഈ ക്രിക്കറ്ററോടാണ്; ഇഷ്ടതാരത്തെ വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി


ബെര്‍ബറ്റോവിനെ ബൊക്കയും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ സ്‌കാഫും നല്‍കിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. ആരാധകരുടെ സ്‌നേഹത്തിനു നിറഞ്ഞ പുഞ്ചിരിനല്‍കിയാണ് ബെര്‍ബറ്റോവ് ഏയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുപോയത്. നേരത്തെ ടീം കിറ്റ് ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ മലയാളികളുടെ ഹ്യൂമേട്ടനും വന്‍ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്.

കൊച്ചി മരിയറ്റ് ഹോട്ടലിലാണ് ബ്ലാസ്റ്റേഴ്സ് ടീം താമസിക്കുന്നത്. ഇത്തവണ ഐ.എസ്.എല്‍ ഉദ്ഘാടനം കൊച്ചിയിലാണ് നടക്കുക. കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം.

Latest Stories

We use cookies to give you the best possible experience. Learn more