മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമുള്ള സമയത്തെ ഓര്‍മകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ദിമിത്താര്‍ ബെര്‍ബറ്റോവ്. അടുത്തിടെ ദി ടെലിഗ്രാഫിന് നല്‍കിയ ആഭിമുഖത്തിലാണ് മുന്‍ ഇംഗ്ലണ്ട് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാനും റൊണാള്‍ഡോയും ഒരുമിച്ച് ഒരു വര്‍ഷം കളിച്ചു. റൊണാള്‍ഡോ ആ സമയങ്ങളില്‍ ഒരു അനിമലിനെ പോലെയാണ് പരിശീലനം നടത്തിയത്. ഏറ്റവും മികച്ചവനാവാന്‍ അവന്‍ പരമാവധി ശ്രമിച്ചു. അവന്റ ആ ഡെഡിക്കേഷന്‍ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അവന്‍ ഒരു പരിശീലന സെക്ഷനുകളും നഷ്ടമാക്കിയതായി ഞാന്‍ ഓര്‍ക്കുന്നില്ല,’ ബെര്‍ബറ്റോവ് പറഞ്ഞു.
റൊണാള്‍ഡോ 2003ലാണ് സ്പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. പിന്നീട് റെഡ് ഡെവിള്‍സിനൊപ്പം അവിസ്മരണീയമായ ഒരു ഫുട്ബോള്‍ യാത്രയാണ് പോര്‍ച്ചുഗീസ് ഇതിഹാസം സൃഷ്ടിച്ചെടുത്തത്.
2008ലാണ് ബെര്‍ബറ്റോവ് ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. ടോട്ടന്‍ഹാം ഹോട്സ്പറില്‍ നിന്നുമാണ് ബെര്‍ബറ്റോവ്വ് റെഡ് ഡെവിള്‍സിന്റെ തട്ടകത്തിലെത്തിയത്. റൊണാള്‍ഡോയും ബെര്‍ബറ്റോവും ഒരു വര്‍ഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയത്. ഇരുവരും, 39 മത്സരങ്ങളിലാണ് റെഡ് ഡെവിള്‍സിനായി ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് സംയുക്ത ഗോളുകളും ഇരുവരും ചേര്‍ന്ന് നേടി.
നിലവില്‍ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. അല്‍ നസറിന് വേണ്ടി 77 മത്സരങ്ങളില്‍ നിന്ന് 70 ഗോളുകളാണ് താരം നേടിയത്. തന്റെ ഐതിഹാസികമായ ഫുട്‌ബോള്‍ കരിയറില്‍ 905 ഗോളുകളാണ് റോണോ സ്വന്തമാക്കിയത്.
Content Highlight: Dimitar Berbatov Talking About Cristiano Ronaldo