| Saturday, 28th October 2023, 11:49 am

മാഞ്ചസ്റ്റര്‍ ഡെര്‍ബി; സിറ്റിക്ക് മുന്നറിയിപ്പുമായി മാഞ്ചസ്റ്റര്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എല്ലാ ആരാധകരും ഉറ്റുനോക്കുന്ന മത്സരമാണ് മാഞ്ചസ്റ്റര്‍ ഡെര്‍ബി. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.

ഒക്ടോബര്‍ 29ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രെഫോഡില്‍ നടക്കാന്‍ പോവുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് മുന്നോടിയായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരമായ ദിമിതര്‍ ബെര്‍ബെറ്റോവ്.

ഭാവിയില്‍ പെപ് ഗാര്‍ഡിയോള സിറ്റിയില്‍ നിന്നും പോയി കഴിഞ്ഞാല്‍ മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിന് മുന്നില്‍ വീഴുമെന്നാണ് ബെര്‍ബെറ്റോവ് പറഞ്ഞത്.

പെപ് ഗാര്‍ഡിയോള സിറ്റിയില്‍ നിന്നും പോകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. സിറ്റി ആ സമയത്ത് യുണൈറ്റഡിന് പിന്നില്‍ പോയേക്കാം,’ ബെര്‍ബെറ്റൊവ് മെയില്‍ ഓണ്‍ലൈനോട് പറഞ്ഞു.

നിലവിലെ സാഹചര്യം മറികടന്ന് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തിലേക്ക്
തിരിച്ചുവരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിക്കുമെന്നും ബെര്‍ബെറ്റോവ് വ്യക്തമാക്കി.

‘എത്രയും വേഗം ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ ലീഗ് വിജയിക്കാത്ത ഒരു കാലഘട്ടത്തിലേക്ക് പോവും. ഇപ്പോള്‍ 10 വര്‍ഷമാകുന്നു ഞങ്ങള്‍ ലിവര്‍പൂളിനെപ്പോലെയാകാന്‍ സാധ്യതയുണ്ട് അതൊരു വലിയ ദുരന്തമായിരിക്കും,’ ബെര്‍ബ കൂട്ടിച്ചേര്‍ത്തു.

എറിക് ടെന്‍ ഹാഗിന്റെ ടീമിന് സീസണില്‍ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് ജയവും നാല് തോല്‍വിയുമടക്കം 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി ഏഴ് ജയവും രണ്ട് സമനിലയുമടക്കം 21 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Content Highlight: Dimitar Berbatov gave warning to Manchester city while facing against Manchester united.

We use cookies to give you the best possible experience. Learn more