കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ ഏകദിന-ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ ദാംബുള്ളയില്‍ നടക്കുന്ന മൂന്നാമത്തെ മത്സരത്തിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് ദില്‍ഷന്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് ട്വന്റി20 മത്സരങ്ങളിലും കളിക്കും.
39കാരനായ ദില്‍ഷന്റെ 17 വര്‍ഷത്തെ കരിയറിനാണ് അവസാനമാകുന്നത്. 2013ല്‍ ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ശ്രീലങ്കക്കായി 87 ടെസ്റ്റുകളും 329 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും ദില്‍ഷന്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10,000 റണ്‍സ് നേടിയ 11 ാം ബാറ്റ്‌സ്മാനും നാലാമത്തെ ശ്രീലങ്കന്‍ താരവുമാണ് ് ദില്‍ഷന്‍.
1999ല്‍ സിംബാവെക്കെതിരായാണ് ദില്‍ഷന്‍ അരങ്ങേറ്റം കുറിച്ചത്. 2011 ലോകകപ്പിന് ശേഷം കുമാര്‍ സംഗക്കാര രാജിവെച്ച സാഹചര്യത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ദില്‍ഷന്‍ ഏറ്റെടുത്തിരുന്നു. ബോള്‍ വിക്കറ്റ് കീപ്പറുടെ മുകളിലൂടേ പിറകിലേക്ക് അടിച്ചു തെറിപ്പിക്കുന്ന “സ്‌കൂപ്പ്” ഷോട്ട് ദില്‍ഷന്റെ സംഭാവനയായിരുന്നു.