| Thursday, 19th October 2023, 1:46 pm

'ഇൻസ്റ്റഗ്രാമിൽ കമന്റ്സ് നോക്കാൻ എനിക്ക് പേടിയാണ്; ചേച്ചിയുടെ ഹോസ്പിറ്റലിലെ വെബ്സൈറ്റിൽ കയറി വരെ മോശം കമന്റ്സ് ഇട്ടിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് നേരിട്ട സൈബർ ബുള്ളിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് 4 വിന്നർ ദിൽഷ പ്രസന്നൻ. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടുകഴിഞ്ഞാൽ അതിനു താഴെയുള്ള കമെന്റ്സ് നോക്കാൻ തനിക്ക് പേടിയാണെന്നും തന്റെ വീട്ടിലുള്ളവരെ മോശമായാണ് കമന്റ് ഇടാറുള്ളതെന്നും ദിൽഷ പറഞ്ഞു.

തന്റെ സഹോദരി ഒരു ഡെന്റിസ്റ്റാണെന്നും അവരുടെ ഹോസ്പിറ്റലിന്റെ വെബ്സൈറ്റിൽ കയറി മോശം കമെന്റ് ഇടാറുണ്ടെന്നും ദിൽഷ കൂട്ടിച്ചേർത്തു. ധന്യാവർമയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.

‘ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഇടുമ്പോൾ അതിന്റെ താഴെയുള്ള കമന്റ്സ് നോക്കാൻ എനിക്ക് പേടിയാണ്. എന്നെക്കുറിച്ച് മാത്രമല്ല എന്റെ ചേച്ചിയെയും, അമ്മയെയും അച്ഛനെയും അനിയത്തിയേയുമെല്ലാം ചേർത്താണ് കമെന്റ്സ് ഇടാറുള്ളത്.

എന്റെ ചേച്ചി ഒരു ഡെന്റിസ്റ്റാണ്. അവരുടെ ഹോസ്പിറ്റലിലെ വെബ്സൈറ്റിൽ കയറി അതിൽ വരെ ആളുകൾ കയറി മോശം കമൻറ്റുകൾ ഇട്ടിരുന്നു. എന്റെ ചേച്ചിയുടെ ഹോസ്പിറ്റലിലെ ഡോക്ടറിനെ വിളിച്ച് ചേച്ചി നോക്കിയ പേഷ്യൻസിന് മോശം സർവീസാണ് കൊടുത്തത് എന്നൊക്കെ പറഞ്ഞു. എന്നെ മാത്രമല്ല എൻറെ ഫുൾ ഫാമിലിയെ തന്നെ നശിപ്പിക്കും എന്ന രീതിയിലുള്ള സംഭവങ്ങളായിരുന്നു അപ്പോൾ നടന്നുകൊണ്ടിരുന്നത്. സൈബർ ആണെങ്കിലും എന്താണെങ്കിലും അതിനൊക്കെ ഒരു ലിമിറ്റുണ്ട്.

നിങ്ങൾക്ക് എന്നെയാണ് ഹേറ്റ് ചെയ്യേണ്ടതെങ്കിൽ എന്നെക്കുറിച്ച് മോശം കമൻറ്റുകൾ ഇട്ടു കൊള്ളു. എന്തിനാണ് ഒരു തെറ്റും ചെയ്യാത്ത ആളുകളെ ഇതിൽ ഇൻക്ലൂഡ് ചെയ്യുന്നത്. അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരാളെ ഇങ്ങനെ മോശമായിട്ട് പറഞ്ഞിട്ട് എന്താണ് അതിൽ നിന്ന് കിട്ടുന്നത്.

നമ്മളും മനുഷ്യരാണ് ഇതൊക്കെ കാണുമ്പോൾ നമുക്ക് വിഷമമെന്ന് അവർക്ക് എന്താണ് മനസ്സിലാകാത്തത്. ഇത് നേരെ തിരിച്ച് അവർക്ക് വന്നു കഴിഞ്ഞാൽ അവർക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല. അത് സ്വന്തമായിട്ട് വരുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളു. അത് എത്രമാത്രം വിഷമിപ്പിക്കുന്ന കാര്യമാണ് എനിക്കറിയാം,’ ദിൽഷ പ്രസന്നൻ പറഞ്ഞു.

Content Highlight: Dilsha prasannen talks about cyber bulling she faced

We use cookies to give you the best possible experience. Learn more