| Saturday, 4th November 2023, 9:04 am

ഞാന്‍ കാരണം ഒരാള്‍ ബുദ്ധിമുട്ടരുത്; അനൂപേട്ടന്റെ ഡയലോഗും റിയാക്ഷന്‍സും കഴിഞ്ഞതും ഞാനറിയാതെ കരഞ്ഞു: ദില്‍ഷ പ്രസന്നന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡാന്‍സിലൂടെയും ബിഗ്‌ബോസിലൂടെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയാണ് ദില്‍ഷ പ്രസന്നന്‍. അനൂപ് മേനോന്റെ ‘ഓഹ് സിന്‍ഡ്രെല’ എന്ന ചിത്രത്തിലൂടെ താരമിപ്പോള്‍ സിനിമാ മേഖലയിലേക്ക് കൂടെ കടന്നുവന്നിരിക്കുകയാണ്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ദില്‍ഷ.

‘ഒരുപാട് ടേക്ക് പോകുന്ന പ്രശ്‌നം എന്റെ ഭാഗത്ത് നിന്ന് അനൂപേട്ടന് ഉണ്ടായിട്ടില്ല. നമ്മള്‍ കാരണം ഒരാള്‍ ബുദ്ധിമുട്ടനുഭവിക്കരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. എന്റെ ശ്രദ്ധയില്ലാഴ്മ കാരണം മറ്റൊരാള്‍ കഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിന് വേണ്ടി നന്നായി ഹാര്‍ഡ്‌വര്‍ക്ക് ചെയ്യാറുമുണ്ട്.

ഈ സിനിമയില്‍ അധികം ടേക്കൊന്നും പോയിട്ടില്ല. ഏതോ ഒരു സീനിന് മാത്രം അഞ്ച് ടേക്ക് വരെ പോയിട്ടുണ്ട്. പിന്നെ ഒരു സീനില്‍ എനിക്ക് കരയേണ്ടതായിട്ട് ഉണ്ടായിരുന്നു. സങ്കടത്തില്‍ ഞാനും അനൂപേട്ടനും പരസ്പരം സംസാരിക്കുന്ന സീനായിരുന്നു അത്.

അവസാനം കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ വന്നാല്‍ നന്നാകുമെന്ന് ആ സീനിന് മുമ്പ് അനൂപേട്ടന്‍ പറഞ്ഞിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ ദൈവമേ ആ നേരത്ത് ഇനി കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരാതിരിക്കുമോയെന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

നമ്മുക്കറിയില്ലല്ലോ ആ സമയത്ത് കണ്ണുനീര്‍ വരുമോ ഇല്ലയോയെന്ന്. അങ്ങനെ ആ സീന്‍ ഷൂട്ട് ചെയ്ത് തുടങ്ങി. അനൂപേട്ടന്‍ അവസാനത്തെ ഡയലോഗൊക്കെ പറഞ്ഞു. എനിക്ക് ചേട്ടന്റെ ആ സമയത്തെ റിയാക്ഷന്‍സൊക്കെ കിട്ടി കഴിഞ്ഞതും കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഞാനറിയാതെ തന്നെ വന്നു.

അതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഒരു ഗ്ലിസറിങ്ങ് പോലുമില്ലാതെ ആദ്യ സിനിമയില്‍ തന്നെ ഇങ്ങനെ ചെയ്യാന്‍ പറ്റിയതിലായിരുന്നു സന്തോഷം,’ ദില്‍ഷ പറഞ്ഞു.

Content Highlight: Dilsha Prasannan Talks About Her First Movie And Actor Anoop Menon

Latest Stories

We use cookies to give you the best possible experience. Learn more