| Saturday, 22nd June 2024, 11:28 am

ലാലേട്ടനോടും മമ്മൂക്കയോടും എന്റെ ആഗ്രഹം ഞാൻ പറഞ്ഞിട്ടുണ്ട്, അവർക്ക് താത്പര്യമുണ്ടെന്നാണ് കരുതുന്നത്: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായ ദിലീഷ് പോത്തൻ ആദ്യമായി ഒരുക്കിയ ചിത്രം മഹേഷിന്റെ പ്രതികാരമായിരുന്നു.

ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഇന്ന് മലയാളത്തിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.
പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന തരത്തിലെല്ലാം ദിലീഷ് പോത്തനിലെ സംവിധായകൻ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.

മലയാളത്തിലെ മഹാനടൻമാരായ മോഹൻലാലിനൊപ്പവും മമ്മൂട്ടിയോടൊപ്പവും സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് പറയുകയാണ് ദിലീഷ് പോത്തൻ. തന്റെ ആഗ്രഹം അവരോട് പറഞ്ഞിട്ടുണ്ടെന്നും ഇരുവർക്കും താത്പര്യമുണ്ടെന്നുമാണ് താൻ കരുതുന്നതെന്നും ദിലീഷ് പറഞ്ഞു.

‘എനിക്ക് തോന്നുന്നത് കഴിഞ്ഞ ഒരു പത്ത് നാല്പത് വർഷമായി മലയാള സിനിമയിൽ എല്ലാവർഷവും മികച്ച കഥാപാത്രങ്ങൾ നൽകികൊണ്ടിരിക്കുന്ന താരങ്ങളാണ് ഇരുവരും.

എന്റെ മാത്രമല്ല ഏതൊരു സംവിധായകന്റെയും ആഗ്രഹമായിരിക്കും അത്രയും കഴിവുള്ള രണ്ട് നടന്മാരോടൊപ്പം സിനിമ ചെയ്യുകയെന്നത്. അതുപോലെ തന്നെ തീർച്ചയായും എനിക്കും ആഗ്രഹമുണ്ട്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഞാൻ നടത്തി കൊണ്ടിരിക്കുന്നു. നടത്തുന്നുമുണ്ട്.

ഞാൻ ഇതുവരെ മോഹൻലാലിനോടോ മമ്മൂട്ടിയോടൊ കഥ പറഞ്ഞിട്ടില്ല. പക്ഷെ ഇവരോട് രണ്ട് പേരോടും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയും ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

അവർക്കും താത്പര്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്,’ദിലീഷ് പോത്തൻ പറയുന്നു.

Also Readഓപ്പോസിറ്റ് ഇറങ്ങിയ ആ മോഹൻലാൽ ചിത്രം കാരണം പിൻഗാമി പ്രതീക്ഷിച്ച വിജയം നേടിയില്ല: സത്യൻ അന്തിക്കാട്

Also Readഒരു നടിയെന്ന നിലയിൽ സ്വയം അഭിമാനം തോന്നിയ എന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രം അതാണ്: ഗീതു മോഹൻദാസ്

Also Readആ ചിത്രം സംവിധാനം ചെയ്ത് സായിദ് മസൂദിനെ പോലെ ഞാൻ തന്നെ സെക്കന്റ്‌ ഹാഫിൽ എൻട്രി നടത്തും: ധ്യാൻ ശ്രീനിവാസൻ

Content Highlight: Dileesh Pothan Talk About Mammootty and Mohanlal

We use cookies to give you the best possible experience. Learn more