ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ദിലീഷ് പോത്തൻ മുന്നോട്ട് വരുന്നത്.
ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ദിലീഷ് പോത്തൻ മുന്നോട്ട് വരുന്നത്.
ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഇന്ന് മലയാളത്തിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.
പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന തരത്തിലെല്ലാം ദിലീഷ് പോത്തനിലെ സംവിധായകൻ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് വീണ്ടും മലയാളത്തെ ഞെട്ടിച്ചു. കൊവിഡ് കാലത്ത് ഒ.ടി.ടിയിൽ ഇറങ്ങിയ ജോജിയെന്ന ചിത്രവും വലിയ പ്രശംസയാണ് നേടിയത്.
മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും സിനിമ ചെയ്യാൻ തനിക്ക് താത്പര്യമുണ്ടെന്നും കഴിഞ്ഞ പടത്തിനിടയിൽ മമ്മൂട്ടി അതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ദിലീഷ് പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞപടം ഞാൻ മമ്മൂക്കയോടൊപ്പം ചെയ്ത സമയത്ത് സെറ്റിൽ നിന്ന് കാണുന്ന സമയത്തൊക്കെ മമ്മൂക്ക എന്നോട് ചോദിക്കും, വല്ലതും നടക്കുമോയെന്ന്. ഞാൻ ആലോചിക്കുന്നുണ്ടെന്ന് പറയുമ്പോൾ മമ്മൂക്ക പറയും, അങ്ങനെ ആലോചിച്ചാൽ ഒന്നും നടക്കില്ല ഇരുന്ന് ആലോചിക്കണമെന്ന്.
അങ്ങനെ സപ്പോർട്ടീവാണ് അവരൊക്കെ. നല്ലൊരു പരിപാടി വന്ന് വീഴാത്തത് കൊണ്ടാണ്. എക്സൈറ്റിങ് ആയിരിക്കണമല്ലോ സിനിമ. അവരെയും എക്സൈറ്റിങ് ആക്കുന്ന ഒരു വലിയ വേഷം വേണമല്ലോ.
എത്രയോ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടന്മാരാണ്. അവരെ അങ്ങനെ തോന്നിപ്പിക്കുകയെന്നത് എളുപ്പമല്ലല്ലോ,’ദിലീഷ് പോത്തൻ പറയുന്നു.
Content Highlight: Dileesh Pothan Talk About Mammootty