| Saturday, 17th June 2023, 8:44 pm

സിനിമക്ക് വേണ്ടി കുറച്ചതാണ്, സത്യമായും എഡിറ്റല്ല; വൈറലായി ദിലീഷ് പോത്തന്റെ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ. ബേബി ചിത്രത്തിനായി മാറ്റിയ ദിലീഷ് പോത്തന്റെ ലുക്ക് വൈറല്‍. സോഷ്യല്‍ മീഡിയയിലൂടെ ദിലീഷ് പോത്തന്‍ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.

O.BABYക്കു വേണ്ടി തടി കുറച്ചപ്പോള്‍… NB: സത്യമായിട്ടും edit ചെയ്തിട്ടില്ല,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീഷ് കുറിച്ചത്.

ചിത്രത്തേയും ദിലീഷിനേയും പ്രശംസിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വരുന്നത്. മലയോര കര്‍ഷകരുടെ പച്ചയായ ജീവിതാവിഷ്‌കാരമാണ് ചിത്രമെന്ന് സിനമക്കായി ഇത്രയും ത്യാഗം ചെയ്ത നിങ്ങളാണ് നടനെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്തത്. രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദിലീഷ് പോത്തന്‍ നായകനാകുന്നു എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ ചര്‍ച്ചയായിരുന്നു.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ, ദേവ്ദത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dileesh Pothan’s look for O. Baby movie goes viral

We use cookies to give you the best possible experience. Learn more