| Saturday, 13th May 2023, 7:22 pm

വേറെ ഓപ്ഷൻ ഇല്ലെങ്കിൽ കാസ്റ്റ് ചെയ്യും; കഴിയുമെങ്കിൽ ഈ തലവേദന ഒഴിവാക്കാൻ ശ്രമിക്കും; ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ താൻ ചെയ്ത സിനിമകളിൽ എല്ലാം സിനിമ പ്രൊമോഷനെപ്പറ്റി എഗ്രിമെന്റിൽ പറയാറുണ്ടെന്ന് ദിലീഷ് പോത്തൻ.
പ്രധാന നടൻമാരാണെങ്കിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പ്രൊമോഷനിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒ. ബേബി എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദും അഭിമുഖത്തിൽ പങ്കെടുത്തു.

‘പ്രൊമോഷൻ ഒരു ചിത്രത്തിന്റെ ഭാഗമാണ്. അഭിനേതാക്കൾ അതിൽ പങ്കെടുക്കണം. ഡയറക്ട് ചെയ്യുന്ന സമയത്തോ, പ്രൊഡ്യൂസ് ചെയ്യുന്ന സമയത്തോ അതെന്റെ ഉത്തരവാദിത്തമായിട്ട് ഞാൻ കണ്ടിട്ടില്ല. ഒരു പ്രൊഡ്യൂസർ എന്നനിലയിൽ ഞാൻ ചെയ്ത സിനിമകളിൽ എല്ലാം അഭിനേതാക്കളോട് ഒരു എഗ്രിമെന്റ് ഇടാറുണ്ട്. സംസാരിക്കാറും ഉണ്ട്.

ഇവിടുത്തെ ഒരു സാഹചര്യം വെച്ച് പ്രൊമോഷനുവേണ്ടി മിനിമം ഒരു ദിവസം എങ്കിലും വരണം. പ്രധാന നാടൻമാരാണെങ്കിൽ പ്രൊമോഷനുവേണ്ടി രണ്ടുദിവസമെങ്കിലും നമ്മുടെ കൂടെ നിൽക്കണമെന്ന് പറയാറുണ്ട്. അവർ വരാറുമുണ്ട്. അതിനുവേണ്ടി അവർ വരണം. കാരണം പ്രൊമോഷൻ ചെയ്ത് ആളുകളിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഇതടക്കമാണ് ഈ എഗ്രിമെന്റ് എന്നാണ് എന്റെ വിശ്വാസം.

എന്റെ ചിത്രത്തിൽ ഒരു ആക്ടർ ആ എഗ്രിമെന്റ് പാലിച്ചില്ലെങ്കിൽ അത് അയാളുമായുള്ള എന്റെ അവസാനത്തെ പടമായിരിക്കും.

നമ്മളും ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നതാണ്. പലരും പറഞ്ഞ്‌ ഓരോരുത്തരെക്കുറിച്ചുമുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നതാണ്. കാസ്റ്റ് ചെയ്യുമ്പോൾ ആലോചിക്കും ഈ അഭിനേതാവിന് ഇങ്ങനൊരു കുഴപ്പമുണ്ടെന്ന്. അപ്പോൾ ഒരുതവണ കൂടി ആലോചിക്കും. ചിലപ്പോൾ ഇവരെ സിനിമയിൽ എടുക്കും. വേറെ ഒരു ഓപ്ഷൻ ഉണ്ടാകില്ല. അപ്പോൾ ആ നഷ്ടം കൂടി ബഡ്‌ജറ്റ്‌ ചെയ്തുകൊണ്ടായിരിക്കും അവരെ ചിലപ്പോൾ കാസ്റ്റ് ചെയ്യുന്നത്.
കഴിയുമെങ്കിൽ ഈ തലവേദന ഒഴിവാക്കാൻ ശ്രമിക്കും.

ചിലപ്പോൾ മൂഡ്‌സ്വിങ്സ് ഉള്ളവർ ഉണ്ടാകും, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ഡിസ്റ്റർബ് ആയി ഇരിക്കുന്നവർ ആയിരിക്കാം. ചിലർക്ക് ഉറക്കം നന്നായി വേണ്ടവരും ഉണ്ട്. ഇവർ ഒരു സംതൃപ്തിയോടുകൂടി വന്നില്ലെങ്കിൽ ആ കഥാപാത്രത്തിലേക്ക് എത്തില്ല,’ ദിലീഷ് പറഞ്ഞു.

Content Highlights: Dileesh Pothan on movie promotion

We use cookies to give you the best possible experience. Learn more