മഹേഷിന്റെ പ്രതികാരത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതാണ്: ദിലീഷ് പോത്തൻ
Film News
മഹേഷിന്റെ പ്രതികാരത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതാണ്: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th February 2024, 9:17 am

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ട് കണക്കാക്കുന്ന സിനിമയാണ് ഇടുക്കിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ ദിലീഷ് പോത്തനും അഭിനയിച്ചിരുന്നു. എന്നാൽ താൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാറില്ലെന്ന് പറയുകയാണ് ദിലീഷ് പോത്തൻ.

താൻ സംവിധാനം ചെയ്യുന്ന പടങ്ങളിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്നും മഹേഷിന്റെ പ്രതികാരത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതാണെന്നും ദിലീഷ് പറഞ്ഞു. അത് തനിക്ക് നല്ല ബുദ്ധിമുട്ട് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പെർഫോമൻസിനെ ഒരു ഡയറക്ടർ ആയിട്ട് മാറി ജഡ്ജ് ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ദിലീഷ് പറയുന്നുണ്ട്.

ഒരു പണി കൃത്യമായിട്ട് എടുക്കുന്നതിലാണ് കാര്യമെന്നും രണ്ടും കൂടെ ചെയ്യുന്നത് പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യമല്ലെന്നും ദിലീഷ് പറഞ്ഞു. എന്നാൽ സംവിധാനത്തേക്കാൾ എളുപ്പം അഭിനയിക്കാനാണെന്നും പക്ഷെ കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും ഒരു ആനന്ദം കിട്ടുക ഡയറക്ട് ചെയ്യുമ്പോഴാണെന്നും ദിലീഷ് അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

‘ഞാൻ സംവിധാനം ചെയ്ത പടങ്ങളിൽ അഭിനയിക്കുന്നത് എനിക്കും നല്ല പ്രശ്നമാണ്. മഹേഷിന്റെ പ്രതികാരത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതാണ്. അതെനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. നമ്മുടെ പെർഫോമൻസിനെ ഒരു ഡയറക്ടർ ആയിട്ട് മാറി ജഡ്ജ് ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല.

ഒരു പണി കൃത്യമായിട്ട് എടുക്കുക എന്നതാണ്, രണ്ടും കൂടെ എന്തായാലും പ്രാക്ടിക്കൽ അല്ല. എന്തായാലും എൻജോയ് ചെയ്യുന്ന ജോലി സംവിധാനം തന്നെയാണ്. പക്ഷേ സംവിധാനത്തിന് വേണ്ടി എടുക്കുന്ന എഫേർട്ട് വലുതാണ്. എഫേർട്ട് കംപയർ ചെയ്യുമ്പോൾ ഡയറക്ട് ചെയ്യുന്നതിനേക്കാൾ എളുപ്പം അഭിനയിക്കാനാണ്. അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട്. കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും ഒരു ആനന്ദം കിട്ടുക ഡയറക്ട് ചെയ്യുമ്പോഴാണ്,’ ദിലീഷ് പോത്തൻ പറഞ്ഞു.

Content Highlight: Dileesh pothan about his passion in direction