| Saturday, 15th April 2017, 9:10 pm

'ആ വാര്‍ത്ത തെറ്റ്; എനിക്ക് സ്വന്തമായി കാരവാന്‍ ഇല്ല'; വ്യാജവാര്‍ത്തയോട് പ്രതികരിച്ച് ദിലീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ദിലീപ്. ദിലീപിന്റെ കാരവാന്‍ അപകടത്തില്‍ പെട്ടു എന്നാണ് ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റുകളില്‍ വാര്‍ത്ത പരന്നത്. ഇത് അടിസ്ഥാനരഹിതമാണെന്ന് ദിലീപ് പറഞ്ഞത് തന്റെ ഫേസ്ബുക്കിലൂടെയാണ്.

മൂലമറ്റത്തിനടുത്ത് വെച്ച് അപകടത്തില്‍ പെട്ട കാരവാന്‍ തന്റേതാണെന്ന മട്ടിലുള്ള വാര്‍ത്തകള്‍ കണ്ടുവെന്ന് പറഞ്ഞുകൊണ്ടാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും തന്നെ “ഒരുപാട് സഹായിക്കുന്ന” ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജിലും വന്നതായും അതിന് “മുഖമില്ലാത്ത ചില മാന്യന്‍മാര്‍” സോഷ്യല്‍ മീഡിയയില്‍ വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: പ്രൈം അംഗമാകാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്നു; റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍


അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായാണ് ഈ ഫേസ്ബുക്ക് പോസ്‌റ്റെന്നും തനിക്ക് കാരവാനില്ല എന്നും ദിലീപ് പറഞ്ഞു. അപകടത്തില്‍ പെട്ട കാരവാനിന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്നും സിനിമാ സെറ്റുകളില്‍ വാടകയ്ക്ക് നല്‍കുന്നതാണെന്നും ദിലീപ് പറഞ്ഞു.

“കമ്മാരസംഭവം” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉപയോഗിച്ച കാരവാനാണ് ഇത്. ഈശ്വരകൃപയാല്‍ അതില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ രക്ഷപ്പെട്ടുവെന്നും ഇക്കാര്യം തനിക്ക് ആശ്വാസം നല്‍കുന്നുവെന്നും പറഞ്ഞ ദിലീപ്, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു,ഈ കാരവന്‍ എന്റേതാണു എന്നമട്ടില്‍ സോഷ്യല്‍ മീഡിയായിലും,എന്നെ “ഒരുപാട് “സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും,അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത “ചില മാന്മ്യാര്‍ “വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു,


Don”t Miss: ‘അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായത് അറക്കുന്നതിന് മുന്‍പേ പിടയ്ക്കുന്ന സമീപനം’; എല്ലാവരും പറഞ്ഞാല്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും എം.എം മണി


അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു,എനിക്ക് സ്വന്തമായ് കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷന്‍ ക്ണ്‍ ട്രോളറാണു,സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്നതാണിത്,”കമ്മാരസംഭവം ” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു,ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം, എല്ലാവര്‍ക്കും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ വിശുദ്ധ ഈസ്റ്റര്‍ ആശംസകള്‍ in Advance.

We use cookies to give you the best possible experience. Learn more