ഒരു കാലത്ത് ഇന്‍ഡസ്ട്രിക്ക് ലാഭമുണ്ടാക്കിക്കൊടുത്തത് തന്റെ സിനിമകളായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ സിനിമകളെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ദിലീപ്. സര്‍ക്കാരിന് പോലും ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ടാക്‌സ് കൊടുത്തത് തന്റെ സിനിമകളാണെന്നും ഇന്ന് തന്റെ സിനിമകളെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുമ്പോള്‍ അത് നൂറുകണക്കിന് ആളുകളുടെ സ്ട്രഗിളിനെ ബാധിക്കുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
‘എന്നെ ടാര്‍ഗറ്റ് ചെയ്ത് അടിക്കുമ്പോള്‍ അത് എന്നെ ചുറ്റിലുമുള്ളവര്‍ക്കും കിട്ടുന്നുണ്ട്. ഇന്‍ഡസ്ട്രിക്ക് തന്നെ ഭയങ്കര ലോസ് സംഭവിക്കുന്നുണ്ട്. സര്‍ക്കാരിനും ആ നഷ്ടം സംഭവിക്കുന്നുണ്ട്. കാരണം, കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായിട്ട് അത്രയധികം ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാന്‍. അപ്പോള്‍ എന്റെ സിനിമകളെ ടാര്‍ഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്.
ഞാന്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് എന്നെ ഡയറക്ടായി ബാധിക്കുന്നു എന്നേയുള്ളൂ. എന്നെ ചുറ്റിപ്പറ്റി ബാക്കില്‍ നില്‍ക്കുന്ന ഒരുപാട് ആളുകളെയും ബാധിക്കുന്ന കാര്യമാണത്. അവരും പലതരത്തിലും ഫേസ് ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണത്. ഫേസ് ചെയ്തല്ലേ പറ്റുള്ളൂ.
പലരും എന്നെയിങ്ങനെ കുറ്റം പറയുന്നത് കാണാറുണ്ട്. പക്ഷേ എനിക്കതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നത്തില്‍ ആരുടെയും പേര് എവിടെയും പറയരുതെന്ന് ബെയില്‍ ഓര്‍ഡറില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനില്ല. പക്ഷേ ചില സമയം കൈയില്‍ നിന്ന് പോകുന്ന സമയത്ത് ഇതുപോലെ ഓരോന്ന് പറഞ്ഞുപോകും,’ ദിലീപ് പറഞ്ഞു.
Content Highlight: Dileep saying that the attack on him affect cinema industry and government