| Wednesday, 13th September 2017, 12:00 pm

'ഒടുവില്‍ തിയ്യറ്ററുകളിലേക്ക്; ദിലീപിന്റെ രാമലീല റിലീസിന് ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അനിശ്ചിതത്തിലായ “രാമലീല” റിലീസിന് ഒരുങ്ങുന്നു.ഈ മാസം 28ന് ചിത്രം തിയ്യറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്റെ റിലീസ് നിരവധി തവണ മാറ്റി വെച്ചിരുന്നു. മുമ്പ് ജൂലായ് ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ചിത്രത്തിന് പ്രേക്ഷകരുടെ പ്രതികരണം എങ്ങിനെയായിരിക്കുമെന്ന് ഭയം മൂലം നീട്ടിവെക്കുകയായിരുന്നു.

ഓണ ചിത്രങ്ങളുടെ റിലീസിന് ശേഷം ചിത്രം ജൂലായ് 22 റിലീസ് ചെയ്യാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് 28 ലേക്ക് റിലീസിങ്ങ് മാറ്റുകയായിരുന്നു.


Also Read അനധികൃത ടോറന്റ് വെബ് സൈറ്റ് തമിഴ് റോക്കേര്‍സ് അഡ്മിനെ പൊലീസ് പിടികൂടി


ദിലീപ് രാമണ്ണുണ്ണി എന്ന രാഷ്ട്രീയ നേതാവാകുന്ന ചിത്രത്തില്‍.തെന്നിന്ത്യന്‍ നടി രാധിക ശരത് കുമാര്‍ വിജയ രാഘവന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, മുകേഷ്, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍ ആണ് ഈ ചിത്രത്തിലെ നായിക.

പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്യുന്നത്

ഷാജി കുമാര്‍ ഛായാഗ്രാഹണവും . എഴുത്തുകാരനും സംവിധായകനുമായ സച്ചി തിരക്കഥയും ഒരുക്കുന്നു. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ഈണം പകരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more