| Friday, 14th July 2017, 11:35 am

ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍; കസ്റ്റഡി നാളെ അഞ്ച് മണി വരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

നാളെ ഉച്ചയ്ക്ക് വീണ്ടും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഇപ്പോള്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുകയാണ്.

മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല.


Dont Miss മുന്‍പുള്ള ജീവിതത്തില്‍ നിന്നും ഒരുപാട് മാറിക്കഴിഞ്ഞു; മനസ് തുറന്ന് ഉര്‍വശി


ഡി.ജി.പി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. ഈ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും ഇന്നുരാവിലെ പത്തരക്ക് ശേഷമാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. പൊലീസിനെതിരെ പരാതികളില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അഡ്വ. രാംകുമാറാണ് ദിലീപിനായി ഹാജരായത്.

We use cookies to give you the best possible experience. Learn more