| Monday, 4th November 2019, 3:00 pm

ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദീലീപിനെതിരെ നിലപാടെടുത്ത സജിതാ മഠത്തിലിന്റെ ബന്ധുവിന്റെ അറസ്റ്റ്; ആഘോഷിച്ച് ദീലീപ് ഓണ്‍ലൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അറസ്റ്റ് ചെയ്ത നടപടിയില്‍ ചര്‍ച്ചകള്‍ നടക്കവേ നടപടിയില്‍ സന്തോഷിച്ച് ദിലീപ് ഓണ്‍ലൈന്‍. നടിയ്‌ക്കെതിരെ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നിലപാടെടുത്ത നടി സജിത മഠത്തിലിന്റെ ബന്ധുവാണ് ഒരു വിദ്യാര്‍ത്ഥിയെന്നതാണ് ദീലീപ് ഓണ്‍ലൈനിന്റെ സന്തോഷത്തിന് കാരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീലീപ് ഓണ്‍ലൈനിന്റെ പേജിലൂടെയാണ് സന്തോഷം രേഖപ്പെടുത്തിയത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍ എന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസിൽ ചേച്ചി പറഞ്ഞത്‌. കേരളാ പോലീസ്‌ സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നിൽ കണ്ടതു പോലയല്ലെ അന്ന് ചാനൽ തിണ്ണകൾ നിരങ്ങി സമർത്ഥിച്ചിരുന്നത്‌. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം “വാവ” യ്ക്കിട്ടായപ്പൊ കണ്ണീർ. ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട്‌ പണിതത്‌ കാവ്യനീതിയാണ്‌ ചാച്ചി… കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ്‌ ഡൽഹിയിലും കിട്ടും’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more