അതുകൊണ്ട് 'വികലാംഗര്‍' എളുപ്പം മെരുങ്ങുന്ന ജന്തുവല്ല!
Daily News
അതുകൊണ്ട് 'വികലാംഗര്‍' എളുപ്പം മെരുങ്ങുന്ന ജന്തുവല്ല!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2014, 7:59 pm

“ഒരു തുടര്‍ച്ചയെന്നോണം മുന്നേറ്റം സാധ്യമാക്കിത്തീര്‍ക്കുന്നത് എന്നും ഇരകളായി വിഭജിച്ചുനിര്‍ത്തപ്പെട്ട  കറുത്തവന്റെയും സ്ത്രീപക്ഷത്തിന്റെയും പോരാട്ടത്തിന്റെ പുതിയ പരിസ്ഥിതികളാണ്. ദളിതെഴുത്തുകളും, പെണ്ണെഴുത്തുകളും സവിശേഷമായ സാന്നിദ്ധ്യങ്ങള്‍ അടയാളപ്പെടുത്തുകയും, സംവാദങ്ങള്‍ക്കും ബദലുകള്‍ക്കും ഇടം നല്‍കുകയും ചെയ്തു. കറുത്തവന്റെയും, സ്ത്രീപക്ഷവിചാരങ്ങളുടേയും വീണ്ടെടുപ്പുകള്‍ കൃത്യമായി മുന്നോട്ട് പോകുമ്പോഴും “പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍” എന്ന പേരില്‍ ഒരിടത്തും രേഖപ്പെടുത്താത്ത ആണും, പെണ്ണും നിറഞ്ഞ ഗണമാണ് വികലാംഗരുടേതെന്ന് മനുഷ്യര്‍ മനസ്സിലാക്കേണ്ടതുണ്ട്.” ദിലീപ് കീഴൂര്‍ എഴുതുന്നു…


THE-DISABLED-TITLE

DILIP-KIZHUR

ഭരണകൗശലക്കാരും, ഒത്തുതീര്‍പ്പ് ദല്ലാളുകളും, സമര്‍ത്ഥരായ സര്‍ക്കാര്‍ പണിക്കാരും, സൂത്രക്കാരായ മാന്യന്‍മാരും സദാചാര പ്രഭുക്കന്‍മാരും ഉപയോഗിച്ച് വിരൂപമാക്കിയ വ്യവസ്ഥിതിയാണ് നമ്മുടെ ജനാധിപത്യത്തിലുള്ളത്.

കൈയ്യൂക്കുള്ള ഈ ജനാധിപത്യ ശരീരങ്ങളാവട്ടെ മോഹപ്രലോഭനങ്ങളില്‍ നിറഞ്ഞ് ആശയപരമായ പ്രതിസന്ധികള്‍ തീര്‍ക്കുകയാണ്. കൃത്യമായ രീതിയില്‍ കാലത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാനാവാതെ ജനാധിപത്യജനതയും സംവേദനക്ഷമത കുറഞ്ഞ കേള്‍വിക്കാരും, കാഴ്ചക്കാരുമായി മാറി.

മതസംഘടനകള്‍ മനുഷ്യരെ വിഭജിച്ചുനിര്‍ത്തി പലതരം ആശയപുരകളില്‍ കെട്ടി നിറച്ചിരിക്കുന്നു. കാറ്റും, വെളിച്ചവും നിറയാത്ത സിദ്ധാന്തങ്ങളുടെ പ്രകാശമില്ലായ്മയും, പ്രചരണവും, അക്രമംകൊണ്ട് വിനിമയം തീര്‍ക്കുന്ന വോട്ട് രാഷ്ട്രീയക്കാരുടെ ശൂന്യതകളും മനുഷ്യാവലിയെ ചിതറി തെറിച്ച ആള്‍ക്കൂട്ടമായി ഒതുക്കി.

മാടമ്പി അധികാരങ്ങള്‍ക്കെതിരെ സാധാരണ തൊഴിലാളിയുടെയും, കര്‍ഷകന്റെയും, ദരിദ്രരുടെയും വിപ്ലവ വിജയങ്ങള്‍ ഈ ശൂന്യതകളുടെയെല്ലാം ഫലമായി മാടമ്പിത്തരത്തിലേക്കും, കുത്തക സുഷുപ്തി ശരീരങ്ങളിലേക്കും പരിണമിച്ചു. ചരിത്രം പൊളിച്ചുപണിത ആ രാഷ്ട്രീയ ഭൂതകാലം ഇപ്പോളൊരു ഭാരമായിത്തീരുന്നതും ആ ദര്‍ശനങ്ങള്‍ കാലപ്രതികരണങ്ങളോട് കാണിക്കുന്ന മുന്‍വിധികളും ആശയസംവാദത്തിന്റെ തുടര്‍ച്ചകളില്ലായ്മയും, പോരായ്മകളും ഇറങ്ങിപുറപ്പെടേണ്ട മനുഷ്യപ്പറ്റത്തിന്റെ തയ്യാറെടുപ്പുകളെ തളര്‍ത്തുകയും, നിരാശഭരിതമായ കൂട്ടമായും രൂപാന്തരപ്പെടുത്തിക്കളയുകയും ചെയ്യുന്നു.


അത്തരമൊരാലോചനയില്‍ പുതുരാഷ്ട്രീയ ഭാഷയില്‍ “ദളിതരാണ്” വികലാംഗര്‍. ബ്രാഹ്മണ കുലത്തില്‍ പിറക്കുന്ന വികലാംഗനായാലും അയാള്‍ ശൂദ്രനായി ജീവിക്കുന്നു.
ഈ “ദലിത് പക്ഷം” ഇരകളുടെ പക്ഷമാണ്. കൗശലക്കാരും, സമര്‍ത്ഥന്‍മാരും, ശാരീരിക പ്രതാപികളും, അധികാരികളും, അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയ ശരിയായ ന്യൂനപക്ഷം. ആര്‍ത്തിക്കാരായ രാഷ്ട്രീയപാര്‍ട്ടികള്‍ വെട്ടിമുറിച്ച് നിര്‍ജ്ജീവമാക്കിയ ശരീരങ്ങള്‍പോലും, വികലാംഗരെന്ന കുലത്തിലെ താവഴികളാണ്.


THE-DISABLED3

ഒരു തുടര്‍ച്ചയെന്നോണം മുന്നേറ്റം സാധ്യമാക്കിത്തീര്‍ക്കുന്നത് എന്നും ഇരകളായി വിഭജിച്ചുനിര്‍ത്തപ്പെട്ട  കറുത്തവന്റെയും സ്ത്രീപക്ഷത്തിന്റെയും പോരാട്ടത്തിന്റെ പുതിയ പരിസ്ഥിതികളാണ്. ദളിതെഴുത്തുകളും, പെണ്ണെഴുത്തുകളും സവിശേഷമായ സാന്നിദ്ധ്യങ്ങള്‍ അടയാളപ്പെടുത്തുകയും, സംവാദങ്ങള്‍ക്കും ബദലുകള്‍ക്കും ഇടം നല്‍കുകയും ചെയ്തു. കറുത്തവന്റെയും, സ്ത്രീപക്ഷവിചാരങ്ങളുടേയും വീണ്ടെടുപ്പുകള്‍ കൃത്യമായി മുന്നോട്ട് പോകുമ്പോഴും “പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍” എന്ന പേരില്‍ ഒരിടത്തും രേഖപ്പെടുത്താത്ത ആണും, പെണ്ണും നിറഞ്ഞ ഗണമാണ് വികലാംഗരുടേതെന്ന് മനുഷ്യര്‍ മനസ്സിലാക്കേണ്ടതുണ്ട്.

കറുത്തവനും, കറുത്തവരിലെ പെണ്ണും, സ്ത്രീകളും, സ്ത്രീകളിലെ ദുര്‍ബലരും, ആണിലും, പെണ്ണിലുമുള്ള നപുംസകത്വങ്ങളും വംശീയമായ തിരിച്ചറിവുകള്‍ മുന്നോട്ട് വെയ്ക്കുമ്പോള്‍ വികലാംഗരെന്ന നിശബ്ദമായ ജാതിയെ ഒറ്റപ്പെട്ട മനുഷ്യകൂട്ടത്തെ ജനാധിപത്യ കുലത്തില്‍ എങ്ങിനെ വേര്‍തിരിച്ചെടുക്കും.

വികലാംഗരുടെ അവകാശ പ്രശ്‌നങ്ങള്‍ സാമൂഹ്യക്ഷേമവകുപ്പിലല്ലാതെ നമ്മുടെ പൊതുബോധത്തില്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. അത്തരമൊരാലോചനയില്‍ പുതുരാഷ്ട്രീയ ഭാഷയില്‍ “ദളിതരാണ്” വികലാംഗര്‍. ബ്രാഹ്മണ കുലത്തില്‍ പിറക്കുന്ന വികലാംഗനായാലും അയാള്‍ ശൂദ്രനായി ജീവിക്കുന്നു.

[]ഈ “ദലിത് പക്ഷം” ഇരകളുടെ പക്ഷമാണ്. കൗശലക്കാരും, സമര്‍ത്ഥന്‍മാരും, ശാരീരിക പ്രതാപികളും, അധികാരികളും, അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയ ശരിയായ ന്യൂനപക്ഷം. ആര്‍ത്തിക്കാരായ രാഷ്ട്രീയപാര്‍ട്ടികള്‍ വെട്ടിമുറിച്ച് നിര്‍ജ്ജീവമാക്കിയ ശരീരങ്ങള്‍പോലും, വികലാംഗരെന്ന കുലത്തിലെ താവഴികളാണ്.

ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുമെന്ന് കരുതി സഹിച്ച് ജീവിക്കുന്നവരായിരിക്കുന്നു വികലാംഗര്‍. അവരുടെ അനുഭവങ്ങളിലും, കണ്ടെത്തലുകളിലുമുള്ള പുതിയ നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കുന്ന, കണ്ണടച്ച് ഇരുട്ടാക്കുന്ന സാമൂഹ്യപാഠങ്ങളെ വിശദീകരിക്കേണ്ടിയിരിക്കുന്നു.

വൈകല്യത്തിന്റെ ഏകാന്തകളും, സഹനങ്ങളും മറികടന്ന് കരുത്തോടെ ജീവിക്കുന്ന ഒരു പാട് പേരുണ്ടെങ്കിലും ഭൂരിപക്ഷവും തിരസ്‌കാരത്തിന്റെയും, പരിഹാസത്തിന്റെയും അവഗണനയുടേയും, ദുഷ്ടലാക്കില്‍ അകപ്പെട്ടവരാണ്. ശാരീരിക യോഗ്യതയുള്ള കൗശലക്കാരുടെ സമയലോകങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കും വിധേയരായി ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണിവര്‍.

വികലാംഗരുടെ സ്വതന്ത്രമായ തീരുമാനങ്ങളും, ജീവിതശൈലിയും കണ്ടറിഞ്ഞ് പെരുമാറാനും, പരിചയിക്കാനുമുള്ള ഉന്നതിയില്‍ സാമൂഹ്യ-രാഷ്ട്രീയ നിലവാരത്തില്‍ സകലാംഗരായ പുരോഗമന-നവീന-രാഷ്ട്രീയ പരിഷ്‌ക്കാര സമൂഹം എത്തിയിട്ടില്ല എന്നുതന്നെ പറയാം.

അടുത്ത പേജില്‍ തുടരുന്നു


സ്ത്രീലോകത്തിന്റെ പ്രശ്‌നങ്ങളറിയാന്‍, അവതരിപ്പിക്കാന്‍ പൊതുടോയിലറ്റിലടക്കം, സുരക്ഷിതമായ സ്വാതന്ത്ര്യം അന്വേഷിക്കുന്ന ഇടത് സെക്കുലര്‍ കണ്ണുകള്‍ക്ക് പൊതുജീവിതത്തിലെ സുരക്ഷിതരല്ലാത്ത വികലാംഗരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സമയവും, കാഴ്ചപ്പാടും പോരെന്ന് പറയണം. കേരളത്തിലെ ഏതെങ്കിലും ഇടത് സാംസ്‌കാരിക സഖ്യങ്ങള്‍ വികലാംഗരുടെ പ്രശ്‌നങ്ങളെ ഒരിക്കലും പൊതുവായി പരിഗണിച്ചിട്ടില്ല.


Ron-Mueck-

പുതു ലോക കല്പനകളിലെ വ്യവസ്ഥകളും വേഗങ്ങളും ശാരീരിക യോഗ്യതകളും, തിരക്കും, ശൈലികളും വികലാംഗരെ സാഹസികമായ കെണികളിലാണുള്‍പ്പെടുത്തിയിട്ടുള്ളത്. മനസ്സെറിഞ്ഞ് തീര്‍ക്കുന്ന വഴികളില്‍ മൗനം ചെയ്‌തെടുത്ത് ഭദ്രമാക്കിയതാണ് വികലാംഗരുടെ ഓരോ ജീവിതയാത്രകളുമെന്ന് ജനാധിപത്യ ഇരുകാലികള്‍ തിരിച്ചറിയുന്നില്ല.

ശാരീരിക പ്രതാപികളായ, ഇരുകാലികളെ നേര്‍വഴി പഠിപ്പിക്കാനാണ് ദുരിതപ്രസിദ്ധരായ വികലാംഗരുടെ ജീവിതം ഉദാഹരിക്കുന്നതെന്നോര്‍ക്കുക.

അതുകൊണ്ടാണ്  പാടാന്‍ കഴിവുള്ള വികലാംഗന് വൈകല്യമില്ലെന്നും, സംഗീതമവനെ പരിഹരിച്ചിരിക്കുന്നുവെന്നും, കളിക്കാന്‍ കഴിയുന്ന വികലാംഗന്‍ വൈകല്യത്തെ മറി കടന്നിരിക്കുന്നു എന്നൊക്കെ മധുരമായ സിദ്ധാന്തം കൊണ്ട് ഇതിനെയൊക്കെ ലളിതമാക്കി തീര്‍ക്കുന്നതായിരുന്നു. ഇത്തരം സാമൂഹ്യസിദ്ധാന്ത പെരുമാളുകള്‍ക്ക് ഇത്തരം ഒളിച്ചിരിപ്പുകളേ അറിയൂ. ഉള്ളുരുകലിന്റെയും, വേദനയുടെയും, ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് പരിചിതമല്ല.

കഠിനമായി സ്വന്തം വഴിയില്‍ സാഹസികമായി ജീവിച്ചുതീര്‍ക്കുന്ന വികലാംഗരുടെ ജീവിത വെളിച്ചങ്ങള്‍ ഇപ്പോള്‍ കരിയര്‍ ഗൈഡന്‍സിനും, വ്യക്തിത്വവികസനത്തിനും, പോസിറ്റീവ് പുതു നടത്തങ്ങള്‍ക്കും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വ്യക്തിത്വവികസന ട്രെയിനര്‍മാരും വികലാംഗരുടെ കഥകളിലാണ് അന്നം കണ്ടെത്തുന്നത്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള തൊഴില്‍ മാസികകള്‍ പോലും വികലാംഗന്റെ വിജയകഥകള്‍ കവര്‍‌സ്റ്റോറികളാക്കി മുഖം മിനുക്കുന്നു.

ശാരീരിക പ്രതാപികളായ, ഇരുകാലികളെ നേര്‍വഴി പഠിപ്പിക്കാനാണ് ദുരിതപ്രസിദ്ധരായ വികലാംഗരുടെ ജീവിതം ഉദാഹരിക്കുന്നതെന്നോര്‍ക്കുക. ജീവിതത്തിന്റെ വിജയത്തില്‍ റാങ്ക് പട്ടിക കൊത്തിവെക്കാന്‍ വേദനകളുടെയും, സാഹസങ്ങളുടെയും, സഹനങ്ങളുടെയും, ഇതിഹാസങ്ങളില്‍ തപ്പിനോക്കുന്ന പരിശീലന മുറകള്‍ ജനാധിപത്യനാട്ടിലെ ഏറ്റവും വലിയ കച്ചവടമാണിപ്പോള്‍.

ഇങ്ങിനെ പഠിച്ചിറങ്ങുന്ന ജനറല്‍നോളജ് പ്രതിഭകള്‍ പക്ഷെ ജീവിതത്തില്‍ വികലാംഗരെ അംഗീകരിക്കുകയോ, സ്വീകരിക്കുകയോ ചെയ്യാറില്ലെന്ന് മാത്രം. മാത്രമല്ല സാംസ്‌കാരിക സംഘടനകള്‍ വികലാംഗരുടെ ജീവിതത്തെ മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നുകൂടെ വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ വികലാംഗര്‍ വെല്ലുവിളികള്‍ നേരിടുന്നത് കൈയ്യൂക്കുള്ളവന്റെ ജനാധിപത്യ ഇരിപ്പിടങ്ങളില്‍ നിന്നും, സ്ഥാപനങ്ങളില്‍ സദാചാര സര്‍മര്‍ത്ഥന്‍മാരില്‍ നിന്നുമാണ്.


ശാരീരിക പ്രതാപികളായ, ഇരുകാലികളെ നേര്‍വഴി പഠിപ്പിക്കാനാണ് ദുരിതപ്രസിദ്ധരായ വികലാംഗരുടെ ജീവിതം ഉദാഹരിക്കുന്നതെന്നോര്‍ക്കുക. ജീവിതത്തിന്റെ വിജയത്തില്‍ റാങ്ക് പട്ടിക കൊത്തിവെക്കാന്‍ വേദനകളുടെയും, സാഹസങ്ങളുടെയും, സഹനങ്ങളുടെയും, ഇതിഹാസങ്ങളില്‍ തപ്പിനോക്കുന്ന പരിശീലന മുറകള്‍ ജനാധിപത്യനാട്ടിലെ ഏറ്റവും വലിയ കച്ചവടമാണിപ്പോള്‍.


STEAPHAN-HAWKINS

സ്ത്രീലോകത്തിന്റെ പ്രശ്‌നങ്ങളറിയാന്‍, അവതരിപ്പിക്കാന്‍ പൊതുടോയിലറ്റിലടക്കം, സുരക്ഷിതമായ സ്വാതന്ത്ര്യം അന്വേഷിക്കുന്ന ഇടത് സെക്കുലര്‍ കണ്ണുകള്‍ക്ക് പൊതുജീവിതത്തിലെ സുരക്ഷിതരല്ലാത്ത വികലാംഗരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സമയവും, കാഴ്ചപ്പാടും പോരെന്ന് പറയണം. കേരളത്തിലെ ഏതെങ്കിലും ഇടത് സാംസ്‌കാരിക സഖ്യങ്ങള്‍ വികലാംഗരുടെ പ്രശ്‌നങ്ങളെ ഒരിക്കലും പൊതുവായി പരിഗണിച്ചിട്ടില്ല.

മറിച്ച് അവര്‍ മുന്നോട്ട് വെച്ച  സ്ത്രീ സമരങ്ങള്‍, സമീപനങ്ങള്‍, സൗഹൃദങ്ങള്‍ പുതുബോധത്തിലേക്ക് ശക്തമായി ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കിലും സ്ത്രീ സൗഹൃദത്തെ പ്രണയ റിബലായി വേര്‍തിരിച്ചു കാണാനേ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. അവിടെയും പ്രണയവും, ശരീരവും തമ്മിലുള്ള ശീതസമരവും മൂടിവെയ്ക്കപ്പെടുന്നുണ്ട്.

പൊതുവായ സ്ത്രീപ്രശ്‌നങ്ങളെപ്പോലെ ശക്തമായ കെടുതികള്‍ വികലാംഗര്‍ ആണും, പെണ്ണും നിശബ്ദമായി അനുഭവിക്കുന്നുണ്ട്. പൊതുഇടങ്ങളിലും, തൊഴിലിടങ്ങളിലും, യാത്രകളിലും വികലാംഗരുടെ സ്വാതന്ത്ര്യം വല്ലാതെ ഹനിക്കപ്പെടുന്നുണ്ട്. ഒരു സാധാരണ ബസ്സിലെ സ്ത്രീ സംവരണസീറ്റിനേക്കാള്‍ ചൂടും, ചൂരും വികലാംഗരുടെ ഇരിപ്പിടത്തിനില്ല.

തൊഴിലിടങ്ങളില്‍ പരിഹാസങ്ങളാലും, താക്കീതുകളാലും ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് വികലാംഗരാണ്. കുറഞ്ഞകൂലി നല്‍കി അമിതമായി ജോലി ചെയ്യിച്ച് ലാഭം നേടുന്ന സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ നിശ്ചിതമായ സുരക്ഷാവ്യവസ്ഥകള്‍ കുടുംബത്തില്‍ സ്ത്രീകള്‍ക്കുമാത്രമാണുള്ളത്.

വിവാഹമെന്ന സദാചാരവാദികളുടെ മതമൗലികമായ ആചാരത്തില്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതും, സമ്പത്തിന് വേണ്ടിയുള്ള അധ്വാനം രൂപപ്പെടുത്തുന്നതും സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രമാണ്. ജീവിച്ച് കഴിയാനുള്ള സുരക്ഷാ പദ്ധതികള്‍പോലും  വികലാംഗര്‍ക്ക് കുടുംബവ്യവസ്ഥിതികള്‍ രൂപപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും കൃത്യമായ കലണ്ടര്‍ പ്രകാരമുള്ള പദ്ധതികള്‍ സദാചാരങ്ങള്‍ നിര്‍മ്മിച്ചു നിലനിര്‍ത്തിയിട്ടുണ്ട്, അത് മാത്രമെ ജീവിത സദാചാരത്തിന് നിലവിലുള്ളു.

അടുത്ത പേജില്‍ തുടരുന്നു


വികലാംഗനെന്ന് ചാപ്പകുത്തുന്ന മെഡിക്കല്‍ ബോര്‍ഡുകളുടെ തമാശകളും, വികലാംഗരെ ഇന്റര്‍വ്യൂ ചെയ്യുന്ന മാന്യ-ബ്യൂറോക്രാറ്റ് സമിതികളും വികലാംഗരോട് ചോദിക്കുന്ന ചോദ്യങ്ങളുണ്ട്? ഓടാമോ? പടികയറാമോ? ഭാരം പൊക്കാമോ? നേരത്തെ എത്താന്‍ കഴിയുമോ? ഈ ചോദ്യങ്ങളില്‍ തന്നെയുണ്ടല്ലോ കളങ്കപ്പെടുത്തലുകളും, ശാരീരിക ആധിപത്യത്തിന്റെ ധിക്കാരങ്ങളും.


THE-DISABLED-4
വികലാംഗര്‍ക്കനുസരിച്ച ജീവിതപദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ ആസൂത്രണങ്ങളിലല്ല അത് നടക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളുകളും, വികലാംഗ കോര്‍പ്പറേഷനുകളും, വികലാംഗ ദിനങ്ങളും ആഘോഷവാര്‍ത്തകളാക്കി മാറ്റുന്നുണ്ടെങ്കിലും ബിനാമികളാല്‍  അതിന്റെ ചൂതാട്ടങ്ങള്‍ നടത്തുന്നത് ഒരു ചടങ്ങുമാത്രമാണത്.

തൊഴില്‍ സംവരണത്തിനായി മാത്രം ജനിച്ച കൂട്ടരാണ് വികലാംഗരെന്ന് പുതിയ കരിയറിസം പ്രചരിപ്പിക്കുന്നുണ്ട്. അല്ലെങ്കില്‍ സൂത്രത്തില്‍ ജോലി നേടാനുള്ള അനുഗ്രഹമാണ് വൈകല്യമെന്നും വികലാംഗരുടെ വ്യക്തിത്വത്തെ ഭൂരിപക്ഷ ജനപക്ഷം അപമാനിക്കുന്നുണ്ട്.

വികലാംഗ സംവരണനിയമങ്ങളും (സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ്) ഈ രാഷ്ട്രീയ ചൂതാട്ടത്തിന്റെ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ ഉടമ്പടി മാഫിയകളാണ് സര്‍ക്കാര്‍ തലത്തില്‍ ഈ നിയമാനുകൂല്യത്തില്‍ അഴിമതി കലര്‍ത്തുന്നതെങ്കില്‍ സേവനമനോഭാവ തല്പരര്‍ എന്ന പേരില്‍ മത ആള്‍ദൈവ ചാരിറ്റിട്രസ്റ്റുകളാണ് വികലാംഗരെ സേവന വ്യവസായത്തില്‍ കൂടുതലായും ഏറ്റെടുത്തിട്ടുള്ളത്. ഇത്തരം സംഘങ്ങള്‍ വികാലാംഗരുടെ തൊഴില്‍ നൈപുണ്യത്തെ മുതലെടുക്കുകയും, സ്വത്വ-ആത്മസംഘര്‍ഷങ്ങളെ മെരുക്കി കിടത്തുകയും ചെയ്യുന്നു.

തൊഴില്‍ സംവരണത്തിനായി മാത്രം ജനിച്ച കൂട്ടരാണ് വികലാംഗരെന്ന് പുതിയ കരിയറിസം പ്രചരിപ്പിക്കുന്നുണ്ട്. അല്ലെങ്കില്‍ സൂത്രത്തില്‍ ജോലി നേടാനുള്ള അനുഗ്രഹമാണ് വൈകല്യമെന്നും വികലാംഗരുടെ വ്യക്തിത്വത്തെ ഭൂരിപക്ഷ ജനപക്ഷം അപമാനിക്കുന്നുണ്ട്. വിരലൊടിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് (Temporary Disability) ആനുകൂല്യങ്ങളില്‍ നുഴഞ്ഞ് കയറുന്ന ഡ്യൂപ്ലിക്കേറ്റ് ഉടലുകളും വികലാംഗരുടെ നേര്‍ജീവിതത്തെ കളങ്കപ്പെടുത്തുന്നു.

വികലാംഗനെന്ന് ചാപ്പകുത്തുന്ന മെഡിക്കല്‍ ബോര്‍ഡുകളുടെ തമാശകളും, വികലാംഗരെ ഇന്റര്‍വ്യൂ ചെയ്യുന്ന മാന്യ-ബ്യൂറോക്രാറ്റ് സമിതികളും വികലാംഗരോട് ചോദിക്കുന്ന ചോദ്യങ്ങളുണ്ട്? ഓടാമോ? പടികയറാമോ? ഭാരം പൊക്കാമോ? നേരത്തെ എത്താന്‍ കഴിയുമോ? ഈ ചോദ്യങ്ങളില്‍ തന്നെയുണ്ടല്ലോ കളങ്കപ്പെടുത്തലുകളും, ശാരീരിക ആധിപത്യത്തിന്റെ ധിക്കാരങ്ങളും.

കുട്ടിക്കാലം, യൗവ്വനം, സൗഹൃദങ്ങള്‍, വിദ്യാഭ്യാസം, പ്രണയം, സാമൂഹികബന്ധങ്ങള്‍, അതിജീവനം, തൊഴില്‍, വിവാഹം, സെക്‌സ്, രാഷ്ട്രീയം, സ്വത്വം എന്നിങ്ങനെ വ്യക്തിപരവും, സാമൂഹികവും, അകംപരവുമായ ജീവിത കാലത്തിന്റെ ഇടങ്ങള്‍ വികലാംഗര്‍ക്ക് മഹാകാണ്ഡങ്ങളാണ് വികലാംഗന്റെ പരിണാമ സിദ്ധാന്തങ്ങള്‍ അതുകൊണ്ടുതന്നെ മനുഷ്യജീവിത ചരിത്രത്തിന്റെ മറ്റൊരുപുറത്ത് നിന്ന് പഠിച്ചുതുടങ്ങണം.


വികലാംഗരെ കുറിച്ചെഴുതുന്നത് മോശമായ കാര്യമെന്നാണ് വികലാംഗനായ എന്നോട് ചില ചങ്ങാതികള്‍ പറഞ്ഞിട്ടുള്ളത്. പെണ്ണെഴുത്തുകളും കിടപ്പറ എഴുത്തുകളും മഹത്തായി വായിക്കുന്ന ആ സ്‌നേഹസമ്പന്നര്‍ ഇത് ഉടലെഴുത്തായി വായിക്കരുത് എന്ന് മാത്രം.


THE-DISABLED-3
സൗഹൃദങ്ങളിലും, സാമൂഹിക ബന്ധങ്ങളിലും നിലയുറപ്പിക്കാന്‍ വികലാംഗന് നന്നായി പരിശ്രമിക്കേണ്ടതുണ്ട്. സൗഹൃദത്തിന്റെ സമയ കാലങ്ങളിലേക്ക്, സാമൂഹ്യ ഇടപെടലുകളിലേക്ക് പരിഗണിക്കപ്പെടാന്‍ ഏറെ പണിപ്പെടണം. കുടുംബത്തിലും മാനസികമായി വികലാംഗര്‍ അസ്വീകാര്യനായി തീരുന്നത്, വികലാംഗര്‍ ഒരു ലാഭമില്ലാത്ത ഉപഭോക്താവാണ് എന്ന തോന്നലുകൊണ്ടാണ്. വിരൂപമായതിനെയും, നഷ്ടക്കച്ചവടത്തെയും, ഭയപ്പെടുന്നു. ഉടല്‍ കേന്ദ്രീകൃതമായ ജനാധിപത്യ ബോധത്തിന്റെ വിപണി താല്പര്യങ്ങളിലാണ് ഇതൊക്കെയും നിലയുറപ്പിക്കുന്നത്.

വികലാംഗര്‍ക്ക് കിട്ടുന്ന ഏക പൊതുസ്വകാര്യത അഞ്ച് വര്‍ഷം കൂടുമ്പോള്‍ കൊണ്ടാടപ്പെടുന്ന ഓപ്പണ്‍ വോട്ട് സൗകര്യമാണ്. തിരസ്‌കൃതരായ വികലാംഗരുടെ ബൂത്തിലേക്കുള്ള മഞ്ചല്‍യാത്രകള്‍ രാഷ്ട്രീയമായി മഹത്വവത്കരിക്കുകയും ചെയ്തിരിക്കുന്നു. വോട്ട് നിഷേധിക്കാന്‍ ഏറ്റവും യോഗ്യതയുള്ള മനുഷ്യകൂട്ടമാണവരെന്ന് ഇതിനുള്ളിലുള്ള ഒരു പര്യായം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒപ്പം മത്സരിക്കാന്‍ എത്ര വികലാംഗസംവരണമണ്ഡലം ഉണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കണം ഈ അധികാരികള്‍.

[]നിലനില്‍പ്പിനായി ചെറുകൂട്ടങ്ങള്‍ നടത്തുന്ന മുന്നേറ്റ ബദലുകള്‍ ജനാധിപത്യ ശരീരങ്ങളുടെ ഘോഷയാത്രയില്‍ മുഴുകുമ്പോള്‍ മനുഷ്യഗണത്തില്‍ നിഷ്‌കാസിതനാക്കപ്പെടുന്ന വികലാംഗരുടെ പരിശ്രമങ്ങളെ ബദലുകളായി പരിവര്‍ത്തിപ്പിക്കണം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം ഒരു ബദലിന്റെ ജനിതക രൂപാന്തരമായി വിലയിരുത്തപ്പെടണം.

വികലാംഗര്‍ക്ക് വിലാപങ്ങളില്ല. ആരോ വെളിച്ചം കാണിക്കാത്തതുകൊണ്ടാണ് ഈ കുഴിയില്‍ വീണതെന്ന പരാതിയില്ല. തീരെ വെളിച്ചം കെട്ടുപോയ ലോകത്ത് സമര്‍ത്ഥന്‍മാര്‍ തന്‍കാര്യം മാത്രം കുഴിച്ചെടുക്കുമ്പോള്‍ ആര്‍ത്തിയുടെ വായില്‍ കുരുങ്ങിയതാണ് ഈ ഇരകളെന്ന് ബോധ്യപ്പെടുക.

വികലാംഗരെ കുറിച്ചെഴുതുന്നത് മോശമായ കാര്യമെന്നാണ് വികലാംഗനായ എന്നോട് ചില ചങ്ങാതികള്‍ പറഞ്ഞിട്ടുള്ളത്. പെണ്ണെഴുത്തുകളും കിടപ്പറ എഴുത്തുകളും മഹത്തായി വായിക്കുന്ന ആ സ്‌നേഹസമ്പന്നര്‍ ഇത് ഉടലെഴുത്തായി വായിക്കരുത് എന്ന് മാത്രം.

എല്ലാ യുദ്ധങ്ങളിലും, സമരങ്ങളിലും പോലീസ് വെടിവെയ്പുകളിലും, അക്രമങ്ങളിലും, അപകടങ്ങളിലും, മുറിഞ്ഞറ്റു വിരൂപരായ ഒരുപാട് മനുഷ്യരുണ്ട്. പിന്നീടവര്‍ ജീവിച്ചത് വികലാംഗരായിട്ടാണ്. അതുകൊണ്ട് വികലാംഗര്‍ എളുപ്പം മെരുങ്ങാത്ത ജന്തുവല്ല എന്ന് നിങ്ങള്‍ക്ക് ബദലായി തോന്നിയേക്കാം.